ഗര്‍ഭസ്ഥശിശു കുരിശടയാളം വരയ്ക്കുന്നു: അത്ഭുതകരമായ സോണോഗ്രാം ചിത്രം പുറത്ത്

ഉദരത്തിലായിരിക്കുമ്പോള്‍ തന്നെ കുരിശടയാളം വരയ്ക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിന്‍റെ ചിത്രം അനേകര്‍ക്ക്‌ കൗതുകമായി. സെയിന്റ് ഹാര്‍ട്ട്‌ സ്ഥാപകരായ മൈക്കിള്‍ – മാഗി ജെറ്റി ദമ്പതികളുടെ മകളുടെ സോണോഗ്രാം ചിത്രത്തിലെ ദൃശ്യമാണിത്.

ഇവര്‍ ഒരു കുഞ്ഞിന്‍റെ പിറവിയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷമാണ് കുരിശ് വരയ്ക്കുന്ന കുഞ്ഞിന്റെ സോണോഗ്രാം ചിത്രം പുറത്തുവന്നത്. അനേകര്‍ ഇതിനു മറുപടിയായി ‘അത്ഭുതകരം, സന്തോഷം’ എന്നീ മറുപടികള്‍ പോസ്റ്റ്‌ ചെയ്തു.

മാതാപിതാക്കള്‍ ഇതിനോട് പ്രതികരിച്ചത് ഇപ്രകാരമാണ്: “19 ആഴ്ചയുള്ള ഞങ്ങളുടെ സുന്ദരിക്കുട്ടി കുരിശിന്റെ അടയാളം നല്‍കി സ്വയം അനുഗ്രഹിക്കുന്നു. ഈ കാഴ്ച വളരെ സന്തോഷം നല്‍കുന്നു. ഓരോ ജീവിതവും വളരെ വിലപ്പെട്ടതാണ്‌.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.