വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ നാളെ

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആത്മീയ ചടങ്ങുകളോടെ നാളെ ഭരണങ്ങാനത്ത് ആഘോഷിക്കും. നാളെ 11 മണിക്ക് മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. രാവിലെ 5.30, 7.30 വൈകിട്ട് മൂന്നിനും ആറിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

കോവിഡ് പശ്ചാത്തലത്തിൽ തിരുക്കർമ്മങ്ങളിൽ പൊതുജന പങ്കാളിത്വം ഒഴിവാക്കി. സുരക്ഷാ നടപടികൾ പാലിച്ച് അൽഫോൻസാമ്മയുടെ കബറിടം സന്ദർശിക്കാം. ദീർഘ സമയം നിൽക്കാനോ കബറിടം തൊട്ടു വണങ്ങുന്നതിനോ അനുവദിക്കുകയില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.