കുടുംബം ദൈവവിളിയുടെ കളിത്തൊട്ടിലും ആദ്യത്തെ സെമിനാരിയും: ആർച്ചുബിഷപ്പ് ജോസ് ഗോമസ്

കത്തോലിക്കാ കുടുംബം ദൈവവിളിയുടെ കളിത്തൊട്ടിലും ആദ്യത്തെ സെമിനാരിയുമാണെന്ന് ലോസ് ആഞ്ചലസ് ആർച്ചുബിഷപ്പും യുണൈറ്റഡ് സ്റ്റേറ്റ്സ് എപ്പിസ്കോപ്പറ്റ് (USCCB) പ്രസിഡന്റുമായ ആർച്ചുബിഷപ്പ് ജോസ് ഗോമസ് പറഞ്ഞു.

“എല്ലാ വൈദികരും കുടുംബത്തിൽ നിന്നാണ് വരുന്നത്. ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോട്, അവർ ആരാണെന്നു സംസാരിക്കുകയും അവർ ദൈവത്തിന്റെ മക്കളാണെന്നു മനസ്സിലാക്കാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ്” – ആർച്ചുബിഷപ്പ് പറഞ്ഞു.

“ഇന്നത്തെ ലോകത്തിൽ നിരവധി മാറ്റങ്ങളും അനിശ്ചിതത്വങ്ങളും ഉണ്ട്. മനുഷ്യബന്ധങ്ങൾ ശിഥിലമോ, ഉപരിപ്ലവമോ ആകാം. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു സ്ഥിരമായ തീരുമാനത്തെക്കുറിച്ച് ചിന്തിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. എന്നാൽ ദൈവത്തിന്റെ ആത്മാവ് വസിക്കുന്നിടത്ത് കൂടുതൽ കൃപ ലഭിക്കും” – അദ്ദേഹം വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.