സ്ത്രീയുടെയും പുരുഷന്റെയും ഐക്യത്തിൽ നിന്നാണ് കുടുംബം ജനിക്കുന്നത്: ഫ്രാൻസിസ് പാപ്പാ

പുരുഷനും സ്ത്രീയും തമ്മിലുള്ള അഭിപ്രായ സമന്വയത്തിൽ നിന്നാണ് കുടുംബം ജനിക്കുന്നതെന്നു വ്യക്തമാക്കി ഫ്രാൻസിസ് പാപ്പാ. അന്താരാഷ്‌ട്ര കുടുംബദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ നൽകിയ സന്ദേശത്തിലാണ് ഇക്കാര്യം ഓർമ്മിപ്പിച്ചത്.

ജീവിതത്തിലെ തുറവിക്കുള്ള വലിയൊരു കാരണമാണ് കുടുംബം. ദാനം ചെയ്യുന്നതിന്റെയും ജീവിതം തിരഞ്ഞെടുക്കുന്നതിന്റെയും മൂല്യം കണ്ടെത്തുന്നതിന് കുടുംബം അത്യാവശ്യമാണ്. കുടുംബങ്ങൾക്കായി ഒരുമിച്ചു പ്രാർത്ഥിക്കുവാൻ നാം തയ്യാറാകണം. അതിലൂടെ അവർക്ക് പ്രയാസകരമായ സമയങ്ങളെ ഒന്നിച്ച് മറികടക്കുവാൻ സാധിക്കും. ഭാവിയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് നൽകുവാൻ കുടുംബം നമ്മെ സഹായിക്കുന്നു – പാപ്പാ വ്യക്തമാക്കി.

1993 മെയ് 15-നാണ് ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര കുടുംബദിനമായി പ്രഖ്യാപിക്കുന്നത്. 2021 മാർച്ച് 19-ന് ആരംഭിച്ച വി. യൗസേപ്പിതാവിന്റെ വർഷത്തോടൊപ്പം കുടുംബത്തിനായുള്ള പ്രത്യേക വർഷവും സഭയിൽ ആചരിക്കപ്പെടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.