വൈറലായി, നമ്പർ തെറ്റി അയച്ച സന്ദേശത്തിലൂടെ ഒരു വിശ്വാസിയെ വീണ്ടെടുത്ത വൈദികന്റെ അനുഭവം

ചില അബദ്ധങ്ങൾ/ തെറ്റുകൾ സംഭവിക്കുന്നത് ദൈവത്തിന്റെ പദ്ധതികൾ നടപ്പാകുന്നതിനായിരിക്കാം. അത്തരമൊരു സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ലോസ് ആഞ്ചൽസ് രൂപതയിലെ വൈദികനായ ഫാ. ഗോയോ ഹിഡാൽഗോ.

ഒരിക്കൽ പള്ളിമുറിയിൽ വെറുതെ ഇരിക്കുകയായിരുന്നു ഗോയോ അച്ചൻ. അപ്പോഴാണ്, തന്നോട് സംസാരിക്കണം എന്നുപറഞ്ഞിരുന്ന ഇടവകയിലെ ഒരു വ്യക്തിയുടെ കാര്യം വൈദികകന്റെ ഓർമ്മയിലെത്തിയത്. അദ്ദേഹം ഫോൺ എടുത്ത് ഒരു മെസ്സേജ് അയച്ചു. “താങ്കൾക്ക് എന്നോട് സംസാരിക്കണം എന്ന് എനിക്ക് അറിയാം. ഞാൻ ഇവിടെയുണ്ട്.” ഈ സന്ദേശമയച്ച് ഏതാനും നിമിഷങ്ങൾക്കകം ഒരു റിപ്ലൈയും ഫോൺകോളും വന്നു. അതിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “ഒരു വൈദികനോട് സംസാരിക്കണം എന്ന് നാളുകളായി ഞാൻ വിചാരിക്കുകയായിരുന്നു. പക്ഷെ, എനിക്ക് സാധിക്കുന്നില്ല. ഈ അവസ്ഥയിൽ താങ്കളുടെ സമയത്തിനും സന്ദേശത്തിനും നന്ദി.”

പിന്നീടാണ് നമ്പർ മാറിപ്പോയ വിവരം അദ്ദേഹം മനസിലാക്കുന്നത്. എന്നിരുന്നാലും കർത്താവിനായി ഒരു ആത്മാവിനെക്കൂടെ നേടുവാൻ ആ അബദ്ധം കാരണമായതില്‍ സന്തോഷിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശം നിരവധി ലൈക്കും ഷെയറും നേടുകയാണ്. ഒപ്പംതന്നെ അപ്രതീക്ഷിതമായി സംഭവിച്ച അബദ്ധങ്ങൾ ദൈവാനുഭവത്തിന്റെ കാരണമായ അനേകം സാക്ഷ്യങ്ങളും ആളുകൾ ഈ പോസ്റ്റിനൊപ്പം പങ്കുവയ്ക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.