എറണാകുളം മേഖലയിലെ വിവിധ രൂപതകളിലെ സന്ന്യാസ സമർപ്പിത സംഗമം നാളെ 

എറണാകുളം ടൗൺ ഹാളിൽ (മറിയം ത്രേസ്യ നഗർ) സന്യസ്ത – സമർപ്പിത സംഗമം നാളെ. കെസിബിസിയുടെയും കേരള കത്തോലിക്കാ സമർപ്പിത സന്യാസ സമൂഹങ്ങളുടെയും ആഭിമുഖ്യത്തിൽ ആണ് സമർപ്പിത സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

സമർപ്പിതർ സഭയിലും സമൂഹത്തിലും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് സന്യസ്ത സമർപ്പിത സംഗമം. ഉച്ചകഴിഞ്ഞു മൂന്നിന് ജസ്റ്റിസ് എബ്രഹാം മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലാണ് അധ്യക്ഷൻ. രാഷ്ട്ര ദീപിക ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ മുഖ്യ പ്രഭാഷണം നടത്തും.

സമർപ്പിതരെ താറടിച്ചു കാണിക്കാനും അതുവഴി തിരുസഭയെ ശിഥിലീകരിക്കാനുമുള്ള ശ്രമങ്ങളെയും പ്രവർത്തനങ്ങളെയും പ്രതിരോധിക്കാനും കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിയാനും അതിന് മറുപടി കൊടുക്കുവാനുമാണ് ഈ സന്യസ്ത – സമർപ്പിത സംഗമം ഒരുക്കിയിരിക്കുന്നതെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, കെസിഎംസ് പ്രസിഡൻറ് ഫാ. സെബാസ്ററ്യൻ തുണ്ടത്തിക്കുന്നേൽ എന്നിവർ പറഞ്ഞു.

എറണാകുളം – അങ്കമാലി, വരാപ്പുഴ, കൊച്ചി, കോട്ടപ്പുറം, മൂവാറ്റുപുഴ രൂപതകളിലെ സന്ന്യാസ സമൂഹങ്ങളിൽ നിന്ന് അനവധി സന്യസ്തർ സംഗമത്തിൽ പങ്കെടുക്കും.