പകർച്ചവ്യാധിയുടെ അനന്തര ഫലങ്ങൾ; യുഎസ് കത്തോലിക്കാ മെത്രാന്മാരുടെ ഇടയിൽ നടത്തിയ സർവ്വേ റിപ്പോർട്ട്

ആരോഗ്യ അടിയന്തിരാവസ്ഥ നിലനിൽക്കുന്ന ഒരു സമൂഹത്തിന് ആത്മീയവും ശാരീരികവുമായ പരിചരണം നൽകാൻ സഭയ്ക്ക് കഴിയുമെന്നതിനുള്ള ഒരു തെളിവാണ് ഈ കോവിഡ് പകർച്ചവ്യാധി ദിനങ്ങളിൽ സഭയുടെ പ്രവർത്തനങ്ങളെന്ന് സെന്റർ ഫോർ അപ്ലൈഡ് റിസർച്ച്. സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ അപ്പസ്തോലേറ്റ് (കാര) നടത്തിയ സർവ്വേയിൽ യുഎസ് ബിഷപ്പുമാർ നൽകിയ വിവരങ്ങൾ അനുസരിച്ചാണ് ഈ കണ്ടെത്തൽ.

ഈ റിപ്പോർട്ട് അനുസരിച്ച് നിരവധി അതിരൂപതകൾ, രൂപതകൾ, ഇടവകകൾ, കത്തോലിക്കാ സ്കൂളുകൾ മുതലായവയെ കോവിഡ് -19 പകർച്ചവ്യാധി വളരെയധികം ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സാംസ്‌കാരിക മേഖലകൾ, ആഘോഷങ്ങൾ, ആചാരങ്ങൾ, സാമ്പത്തിക മേഖല, ഇടവക- രൂപതാ തല പ്രവർത്തനങ്ങൾ, ആവശ്യമുള്ളവരെ സേവിക്കാനുള്ള കത്തോലിക്കാ ചാരിറ്റി സംഘടനകൾ എന്നിവയുടെ പ്രവർത്തങ്ങളെ ഈ പകർച്ചവ്യാധി സാരമായി ബാധിച്ചിരിക്കുന്നു.

ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് രൂപതാ തലത്തിൽ പരിഹാര മാർഗ്ഗങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ഇടവകകളുടെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയകൾ വഴി സംഘടിപ്പിക്കാനും വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകുവാനും പൊതുപരിപാടികൾ സംഘടിപ്പിക്കാതിരിക്കാനും ഈ സമയങ്ങളിൽ ശ്രദ്ധചെലുത്തിയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

ബിഷപ്പുമാർക്ക് അവരുടെ പ്രത്യേക സാഹചര്യങ്ങളെക്കുറിച്ച് എഴുതാനുള്ള അവസരവും ഉണ്ടായിരുന്നു എന്ന് സർവ്വേ വെളിപ്പെടുത്തി. ഇടവകളിൽ സാമ്പത്തിക ഭദ്രത ഇല്ലാതായതും ഈ പകർച്ചവ്യാധിയുടെ ഫലമാണ് എന്ന് ബിഷപ്പുമാർ റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.