രോഗിക്കൊപ്പം പ്രാർത്ഥിച്ച ഡോക്ടറിനെ ജോലിയിൽ നിന്ന് പുറത്താക്കി 

രോഗിയുടെ ഒപ്പം പ്രാർത്ഥിച്ചു എന്ന കാരണം ചുമത്തി ക്രിസ്ത്യാനിയായ ഡോക്ടറിനെ ജോലിയിൽ നിന്നും പുറത്താക്കി. യുകെ-യിലെ മാർഗട്ടയിലുള്ള ബെത്സെധാ മെഡിക്കൽ സെന്ററിൽ ജോലിചെയ്തിരുന്ന ഡോ. റിച്ചാർഡ് സ്‌കോട്ടിനെയാണ് ജോലിയിൽ നിന്നും പുറത്താക്കിയത്.

തന്റെ രോഗികളെ, മരുന്നിനൊപ്പംതന്നെ പ്രാർത്ഥനയിലൂടെയും ശക്തിപ്പെടുത്തിയിരുന്ന വ്യക്തിയായിരുന്നു റിച്ചാർഡ്. ഡിപ്രഷൻ മൂലവും, അമിതമായ ആകുലത മൂലവും, അടിമത്വങ്ങൾ മൂലവും വലയുന്ന നിരവധി രോഗികൾക്കൊപ്പമിരുന്ന് അദ്ദേഹം പ്രാർത്ഥിക്കുകയും അവരെ പ്രത്യാശയിലേയ്ക്ക് നയിക്കുകയും ചെയ്തിരുന്നു.

രോഗികൾക്കൊപ്പം പ്രാർത്ഥിക്കുന്നതും മറ്റും അവർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് മെഡിക്കൽ കൗൺസിൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. വിശ്വാസത്തിന്റെ പേരിലും രോഗികൾക്കൊപ്പം  പ്രാര്‍ത്ഥിക്കുന്നതിന്റെ പേരിലും ഇതാദ്യമായിട്ടല്ല  ഈ ഡോക്ടർ വാർത്തയാകുന്നത്. എന്നാൽ, ‘ദൈവത്തിലുള്ള പ്രത്യാശയ്ക്ക് അനേകമാളുകളെ മാറ്റുവാൻ കഴിയും എന്നുതന്നെയാണ് തന്റെ അനുഭവം’ എന്ന് ഡോ. റിച്ചാർഡ് വെളിപ്പെടുത്തി.