മനുഷ്യനായിരിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് പുനർവിചിന്തനം ചെയ്യാൻ ഡിജിറ്റൽ വിപ്ലവം നമ്മെ പ്രേരിപ്പിക്കുന്നു: മാർപാപ്പ

തിരുവെഴുത്തുകൾ, ക്ലാസിക്കൽ പാരമ്പര്യം, യൂറോപ്യൻ ഇതര സംസ്കാരങ്ങളിൽ നിന്നുള്ള ജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കി, മനുഷ്യനായിരിക്കുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ ഡിജിറ്റൽ വിപ്ലവം നമ്മെ പ്രേരിപ്പിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. നവംബർ 23 -ന് സാംസ്കാരിക പൊന്തിഫിക്കൽ കൗൺസിലിന് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം വെളിപ്പെടുത്തിയത്.

“ഡിജിറ്റൽ വിപ്ലവം കൊണ്ടുവന്ന പുതിയ മാറ്റങ്ങളും ശാസ്ത്രത്തിലെ അവിശ്വസനീയമായ സംഭവവികാസങ്ങളും, മനുഷ്യനായിരിക്കുക എന്നതിന്റെ അർത്ഥമെന്തെന്ന് പുനർവിചിന്തനം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഇന്ന്, ഒരു വിപ്ലവം നടന്നുകൊണ്ടിരിക്കുന്നു, ഡിജിറ്റൽ വിപ്ലവം. അത് മനുഷ്യന്റെ അസ്തിത്വത്തെ തന്നെ ബാധിക്കുന്നതാണ്” – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.