ലോക്ക് ഡൗണിൽ കൂടുതൽ ആഴത്തിൽ ബാധിച്ച പകർച്ചവ്യാധിയാണ് ഗാർഹിക പീഡനം: ബിഷപ്പ് ഡെന്നിസ് നൾട്ടി

ലോക്ക് ഡൗണിൽ കൂടുതൽ ആഴത്തിൽ ബാധിച്ച പകർച്ചവ്യാധിയാണ് ഗാർഹിക പീഡനമെന്ന് ഐറിഷ് സഭയിലെ വൈവാഹിക ശ്രുശ്രൂഷാ സേവന കാര്യാലയത്തിന്റെ അദ്ധ്യക്ഷൻ ബിഷപ്പ് ഡെന്നിസ് നൾട്ടി. ലോക്ക് ഡൗണ്‍ കാലത്ത് ഗാർഹിക പീഡനം കൂടുതൽ ഗുരുതരമായി എന്ന് അദ്ദേഹം വെളിപ്പെടുത്തി. വിവാഹസൗകര്യ സേവനത്തിന് 16 ഉപദേശകർക്കും മറ്റു 19 പേർക്കും ബിരുദം നൽകുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യക്തിസ്വാതന്ത്ര്യത്തിന് കൂടുതൽ നിയന്ത്രണങ്ങൾ വരുത്തുന്ന കാര്യം ഓർമ്മിപ്പിച്ച അദ്ദേഹം, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഏറ്റം വലിയ വെല്ലുവിളിയുടെ നേരമാണിതെന്നും സൂചിപ്പിച്ചു. 2022 -ൽ അതിന്റെ ആദ്യ ലക്ഷ്യം, മുറിവുകൾ സുഖപ്പെടുത്തുകയാണെന്നു പറഞ്ഞ അദ്ദേഹം, ദമ്പതികളെ കേൾക്കാനും അനുധാവനം ചെയ്യാനും അവരിൽ ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്താനും സഹായിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു. ഫ്രാൻസിന് പാപ്പാ ഉപയോഗിക്കുന്ന “സഭ ഒരു സൈനീക ചികിൽസാലയം” (Field hospital) എന്ന പ്രതീകം അവരുടെ സേവനത്തിന്റെ പ്രതിധ്വനിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.