സ്ത്രീകളുടെ സന്യസ്തവിളിയിലുണ്ടാകുന്ന കുറവ് ആശങ്കാജനകം: സീറോ മലബാര്‍ സഭാ സിനഡ്

കൊച്ചി: സ്ത്രീകളുടെ സന്യസ്തവിളിയിലുണ്ടാകുന്ന കുറവ് ആശങ്കാജനകമാണെന്നും ഇതു സഭയുടെ വിവിധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കുമെന്നും സീറോ മലബാര്‍ സഭാ സിനഡ്. കൂടുതല്‍ ഫലപ്രദമായ പ്രതിവിധികള്‍ കണ്ടെത്താനും അനുകരണീയമായ മാതൃകകള്‍ രൂപപ്പെടുത്താനും പരിശ്രമങ്ങളുണ്ടാവണമെന്നും സിനഡ് വിലയിരുത്തി. സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡ് സമ്മേളനത്തില്‍ സ്ത്രീകളുടെ സന്യസ്തവിളിയും കര്‍ഷകരുടെ പ്രശ്‌നങ്ങളുമാണ് പ്രധാനമായും ചര്‍ച്ചയായത്.

വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങിവരുന്നതും കൃഷി നശിപ്പിക്കുന്നതും മനുഷ്യരെ ആക്രമിക്കുന്നതും പതിവാകുന്നു. സഭാസമൂഹത്തിന് ഇതില്‍ ആശങ്കയുണ്ട്. കര്‍ഷകരും കാര്‍ഷികമേഖലയും നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ കൂട്ടായ പരിശ്രമങ്ങളും മുന്നേറ്റങ്ങളും ആവശ്യമാണ്. സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തണമെന്നും സഭ തീരുമാനിച്ചു.

സഭയ്ക്കു ഭാരതത്തിലെന്പാടും അജപാലന സ്വാതന്ത്ര്യം ലഭിച്ച പശ്ചാത്തലത്തില്‍ സഭയുടെ മാനങ്ങളിലും പ്രതിബദ്ധതകളിലും മാറ്റങ്ങളുണ്ടാകേണ്ടതുണ്ടെന്നും സിനഡ് അഭിപ്രായപ്പെട്ടു. 13 വരെയാണു സിനഡ് സമ്മേളനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.