ലോസ് ആഞ്ചലസ് പള്ളിയില്‍ ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്റ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ഷിക്കാഗോ രൂപതാ വികാരി ജനറാലും ക്‌നാനായ കത്തോലിക്കാ റീജിയന്‍ ഡയറക്ടറുമായ മോണ്‍. ഫാ. തോമസ് മുളപനാല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ സഹകാര്‍മ്മികനായിരുന്നു.

തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ ഫാ. തോമസ് മുളവനാല്‍ തിരി തെളിച്ചുകൊണ്ട് ദേവാലയ സ്ഥാപനത്തിന്റെ ദശാബ്ദി ആഘോങ്ങള്‍ക്ക് തുടക്കം കുറിച്ചു. വികാരി ഫാ. സിജു മുടക്കോടില്‍ സ്വാഗതവും, ട്രസ്റ്റി ഫിലിപ്പ് ഒട്ടപ്പള്ളി നന്ദിയും പറഞ്ഞു. ആഘോഷങ്ങളോടനുബന്ധിച്ച് സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

2002-ലായിരുന്നു ലോസ് ആഞ്ചലസില്‍ ക്‌നാനായ കത്തോലിക്കര്‍ക്കായി ഒരു മിഷന്‍ സ്ഥാപിച്ചത്. ഫാ. ഏബ്രഹാം മുത്തോലത്ത് ആയിരുന്നു മിഷന്റെ ആദ്യത്തെ ഡയറക്ടര്‍. തുടര്‍ന്ന് ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. ബേബി കട്ടിയാങ്കല്‍ എന്നിവര്‍ മിഷന്‍ ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചു. 2005-ല്‍ പുതിയ പള്ളി മേടിക്കുകയും ഫാ. തോമസ് മുളവനാല്‍ ഇടവകയുടെ പ്രഥമ വികാരിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടവകയുടെ വികാരിയായി ചുമതലയേറ്റ ഫാ. സിജു മുടക്കോടിയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുമായി ഇടവക സമൂഹം സജീവമായി മുന്നേറുന്നു. ഇടവകയോടനുബന്ധിച്ച് വിസിറ്റേഷന്‍ സന്യാസ സമൂഹത്തിന്റെ ഒരു ഭവനവുമുണ്ട്.