രണ്ട് ബിഷപ്പുമാരുടെ വിയോഗത്തിൽ തേങ്ങി അർജന്റീന

അടുത്തടുത്ത ദിവസങ്ങളിലായി നടന്ന രണ്ടു ബിഷപ്പുമാരുടെ വിയോഗത്തിൽ തേങ്ങി അർജന്റീന. മെഴ്‌സിഡസ് ലുജോൻ അതിരൂപതയുടെ മുൻ  ആർച്ചുബിഷപ്പ് അഗസ്റ്റിൻ റാഡ്രിസാനി സെപ്റ്റംബർ 2 -ന് ന്യൂമോണിയയെ ബാധിച്ച് മരിച്ചു. അദ്ദേഹത്തിന് 75 വയസായിരുന്നു. അവെല്ലനേഡ-ലാനസ് രൂപതയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്റർ, മോൺസിഞ്ഞോര്‍ റൂബൻ ലോപ്പസ്, സെപ്റ്റംബർ ഒന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:30 ന് ആണ് മരിച്ചത്. വൃക്കയ്ക്കും കരളിനുമുള്ള തകരാറിനെ തുടര്‍ന്നായിരുന്നു 86 വയസുകാരനായ ഇദ്ദേഹത്തിന്റെ മരണം.

ആർച്ച് ബിഷപ്പ് റാഡ്രിസാനിയെ പനി ബാധിച്ച് സെപ്റ്റംബർ ഒന്നിന് രാവിലെ അക്യൂട്ട് പീപ്പിൾ ഫോർ ജുനാൻ ഇന്റർസോണൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടാം തീയതി അദ്ദേഹം മാനമെടഞ്ഞു. അദ്ദേഹം 1944 സെപ്റ്റംബർ 22 ന് ബ്യൂണസ് അയേഴ്സിലെ അവെല്ലനേഡയിൽ ജനിച്ചു. 1972 മാർച്ച് 25 -ന് വൈദികനായി. 1991 മെയ് 14 -ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ ന്യൂക്വിൻ ബിഷപ്പായി നിയമിച്ചു. പിന്നീട് 2001 ഏപ്രിൽ 24 -ന് ലോമാസ് ഡി സമോറ രൂപതയിൽ ബിഷപ്പായി നിയമിതനായി. 2007 ഡിസംബർ 27 -ന് അദ്ദേഹത്തിനു മെഴ്‌സിഡസ് ലുജോൺ രൂപതയിലേക്ക് സ്ഥാനക്കയറ്റം നൽകി. 2019 ഒക്ടോബറിൽ ഈ രൂപത അതിരൂപതയായി ഉയർത്തി. ഒരുമാസം മുൻപ് പ്രയാധിക്യത്തെ തുടര്‍ന്ന് അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നു.

മോൺ. ജുവാൻ സാൽവഡോർ കാർലോമാഗ്നോ 1933 സെപ്റ്റംബർ 25 ന് ബ്യൂണസ് അയേഴ്സിൽ ജനിച്ചു. ബ്യൂണസ് അയേഴ്സിലെ വില്ല ഡെവോട്ടോയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മെട്രോപൊളിറ്റൻ സെമിനാരിയിൽ പഠിച്ച അദ്ദേഹം 1960 ഡിസംബർ 17 -ന് പുരോഹിതനായി. അദ്ദേഹം രണ്ട് തവണ ബ്യൂണസ് അയേഴ്സിലെ അതിരൂപതയുടെ പ്രെസ്ബിറ്ററൽ കൗൺസിൽ അംഗവുമായിരുന്നു. 1995 മെയ് 18 -ന്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ, വിശുദ്ധിയുടെ മഹാപുരോഹിതൻ എന്ന പദവിയും മോൺസിഞ്ഞോർ പദവിയും നല്‍കി അദ്ദേഹത്തെ ആദരിച്ചു. കോവിഡ് -19 ബാധയെ തുടര്‍ന്ന് അദ്ദേഹം സാൻ കാമിലോ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.