കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ അവധിദിനമായി പ്രഖ്യാപിക്കുന്ന ബിൽ പാസാക്കി ഫിലിപ്പീൻസ് സെനറ്റ് 

പരിശുദ്ധ അമ്മയുടെ ജനനത്തിരുനാള്‍ ദിനമായ സെപ്റ്റംബർ 8, അവധിദിനമായി പ്രഖ്യാപിക്കുന്ന ബില്ല് ഫിലിപ്പീന്‍സിലെ സെനറ്റ് പാസാക്കി.

കഴിഞ്ഞ ഡിസംബറിലാണ് ഫിലിപ്പീൻസ് നിയമസഭ, സെപ്റ്റംബർ 8-നെ അവദിനമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. അതിന്റെ ഏറ്റവും അവസാന ഭാഗമായാണ് സെനറ്റ് ബിൽ പാസാക്കിയത്.  ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടർട്ടെ ബില്ലിൽ ഒപ്പുവച്ചാൽ ബില്‍ നിയമമായി മാറും.

19 സെനറ്റർമാർ ബില്ലിനെ അനുകൂലിച്ചതോടെയാണ് മാതാവിന്റെ ജനനത്തിരുനാൾ ഫിലിപ്പീൻസിൽ അവധിദിവസമാക്കി മാറ്റുന്നതിനുള്ള നിയമം പ്രാബല്യത്തിലേയ്ക്ക് എത്തുന്നത്. ഈ തീരുമാനത്തിനെതിരായി ആരും വോട്ട് ചെയ്തില്ല എന്നതും ശ്രദ്ദേയമാണ്.

2017 ഡിസംബർ മാസത്തിൽ അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിവസം ഔദ്യോഗിക അവധിദിനമായി ഫിലിപ്പീൻസിൽ പ്രഖ്യാപിച്ചിരുന്നു.