അമ്മയുടെ പ്രിയപ്പെട്ട പ്രാർത്ഥന ചൊല്ലി ഒളിമ്പിക്‌സ് മെഡൽ നേടിയ മകൾ

മാരത്തോൺ ഓട്ടക്കാരിയായ മോളി സെയ്‌ഡൽ ഇപ്രാവശ്യം ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവാണ്. എന്നാൽ ഈ മെഡൽ നേടാൻ തനിക്ക് ശക്തി പകർന്നത് അമ്മയുടെ പ്രിയപ്പെട്ട പ്രാർത്ഥന ചൊല്ലിയതു കൊണ്ടാണെന്ന് വെളിപ്പെടുത്തുകയാണ് മോളി. അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ വി. യൂദാ തദേവൂസിനോടുള്ള പ്രാർത്ഥനയാണത്.

“അമ്മ എപ്പോഴും ഈ പ്രാർത്ഥന ചൊല്ലാറുണ്ട്. ബുദ്ധിമുട്ടുള്ള സമയങ്ങളിലും അത്യാവശ്യ സന്ദർഭങ്ങളിലും ഈ പ്രാർത്ഥന അമ്മയുടെ ആശ്രയമാണ്” – മോളി പറയുന്നു. അങ്ങനെ അമ്മ മകളോടും ഈ പ്രാർത്ഥന ചൊല്ലാൻ ആവശ്യപ്പെടുകയായിരുന്നു.

ഓട്ടത്തിന്റെ സമയത്ത് മോളി വിശുദ്ധന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ച് പ്രാർത്ഥിച്ചു. “ആ ഓട്ടത്തിന് ഏകദേശം നാല് മൈൽ ദൂരമുണ്ട്. ഞാൻ നാലാമതും മൂന്നാമതും ഒക്കെയായിട്ടായിരുന്നു ഓടിക്കൊണ്ടിരുന്നത്. മെഡൽ നേടുമോ ഇല്ലയോ എന്ന് എനിക്കറിയില്ലായിരുന്നു. വളരെ ബുദ്ധിമുട്ടേറിയ ആ സമയത്ത് ഞാൻ പ്രാർത്ഥന ചൊല്ലി. അതിന്റെ ഫലമാണ് ഈ മെഡൽ എന്ന് ഞാൻ വിശ്വസിക്കുന്നു” – മോളി വെളിപ്പെടുത്തി.

അവളുടെ പ്രാർത്ഥനകൾ ഫലം കണ്ടു; മോളി വെങ്കല മെഡൽ നേടി. അവിശ്വസനീയതയോടെയാണ് അവൾ തന്റെ വിജയത്തെ ഉൾക്കൊണ്ടത്. മാത്രവുമല്ല, ഈ വിജയത്തോടു കൂടി വിശ്വാസജീവിതത്തിലും ഒരു പടി കൂടി വളരുവാൻ ഈ അത്ലറ്റിന് കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.