നൂറുകണക്കിന് ജൂതന്മാരെ രക്ഷിച്ച സൈക്ലിംഗ് ചാമ്പ്യൻ

നൂറുകണക്കിന് ഇറ്റാലിയൻ ജൂതരെ നാസികളിൽ നിന്ന് രക്ഷിച്ച സൈക്ലിംഗ് ചാമ്പ്യനാണ് ജിനോ ബർട്ടാലി. അദ്ദേഹം ഒരു മികച്ച അത്‌ലറ്റ് എന്നതിലുപരി ഒരു നല്ല വ്യക്തിയും വിശ്വാസത്തിന്റെയും വിനയത്തിന്റെയും സാക്ഷിയുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചെറുമകൾ പറയുന്നു. മെയ് അഞ്ചിന് അദ്ദേഹത്തിന്റെ മരണത്തിന്റെ 21-ാം വാർഷികമായിരുന്നു.

രണ്ടാം ലോകമഹായുദ്ധ സമയത്ത് നാസിയുടെയും മധ്യ-വടക്കൻ ഇറ്റലിയിലെ ഫാസിസ്റ്റ് അധിനിവേശത്തിന്റെയും കാലഘട്ടത്തിൽ ഫ്ലോറൻസ് നഥാൻ കാസുട്ടോയുടെ റബ്ബിയും, ഫ്ലോറൻസ് കർദ്ദിനാൾ എലിയ ആഞ്ചലോ ഡല്ല കോസ്റ്റയും ചേർന്നു സംഘടിപ്പിച്ച ഒരു രഹസ്യ സംഘടനയിൽ ജിനോ ചേർന്നു. അങ്ങനെ പീഡിപ്പിക്കപ്പെടുന്ന പല ജൂതന്മാരെയും രക്ഷപ്പെടുത്തി. സഖ്യകക്ഷികളുടെ നിയന്ത്രണത്തിലുള്ള രാജ്യത്തിന്റെ തെക്കൻഭാഗങ്ങളിൽ അവരെ സുരക്ഷിതരായി എത്തിക്കുകയും ചെയ്തു.

ജിനോ പ്രശസ്ത സൈക്ലിസ്റ്റായിരുന്നതിനാലും ഇറ്റലിയിലെ യുദ്ധസമയത്ത് ടസ്കാനി, അംബ്രിയ പ്രദേശങ്ങളിൽ അദ്ദേഹം നടത്തിയ പരിശീലന സെഷനുകൾ ഇറ്റാലിയൻ പട്ടാളക്കാർക്ക് സംശയം ജനിപ്പിച്ചില്ല. ബർട്ടാലി, പീഡനത്തിനിരയായ ജൂതന്മാരുടെ രേഖകൾ ഫ്ലോറൻസ് മുതൽ അസീസി വരെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി വ്യാജ പാസ്‌പോർട്ടുകൾ ഉണ്ടാക്കി. അവ സംശയം ജനിപ്പിക്കാതെ കൈമാറുന്നതിനായി ഫോട്ടോകളും രേഖകളും പാസ്‌പോർട്ടുകളും സീറ്റിനടിയിലും സൈക്കിളിന്റെ ട്യൂബുകളിലും ഒളിപ്പിച്ചു. സൈനികനിയന്ത്രണത്തിലുള്ള റോഡുകളിൽ ഈ യാത്ര ചെയ്യാൻ കഴിഞ്ഞത് അദ്ദേഹത്തിനു മാത്രമാണ്.

1937-ൽ ജിനോ ബർട്ടാലി കാർമലൈറ്റ് മൂന്നാം സഭയിലെ അംഗമായി. 2000 മെയ് അഞ്ചിന് അദ്ദേഹം അന്തരിച്ചു. 2013 സെപ്റ്റംബർ 23-ന് ഇസ്രായേൽ സ്റ്റേറ്റിലെ യാദ് വാഷെം മ്യൂസിയം അദ്ദേഹത്തെ ‘രാഷ്ട്രങ്ങൾക്കിടയിലെ നീതിമാൻ’ എന്ന പേരിൽ അംഗീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.