ചങ്ങനാശ്ശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൌവ്വത്തിലിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചിത്രം ‘ ദി ക്രൌണ്‍ ഓഫ് ദി ചര്‍ച്ച്’ ഇന്നു റിലീസ് ചെയ്യും. ഇന്നു ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ചങ്ങനാശ്ശേരി അപ്സരാ തിയേറ്ററില്‍ ആദ്യ പ്രദര്‍ശനം നടക്കും.
ചങ്ങനാശ്ശേരി അതിരൂപതയുടെ മാധ്യമപഠന കേന്ദ്രമായ മീഡിയ വില്ലേജ് തയ്യാറാക്കിയ ഈ ചിത്രത്തിനു ഒരുമണിക്കൂര്‍ പത്തു മിനിറ്റാണ് ദൈര്‍ഘ്യം. മാര്‍ ജോസഫ് പൌവ്വത്തിലിന്റെ നിലപാടുകളും കാഴ്ചപ്പാടുകളും പുതുതലമുറയ്ക്ക് കൈമാറുക എന്നതാണ് ഈ ചിത്രത്തിന്റെ ലക്ഷ്യം.