യഥാർത്ഥ വിജയം അളക്കപ്പെടുന്നതിനുള്ള മാനദണ്ഡത്തെക്കുറിച്ച് പാപ്പാ പറയുന്നത്

ദൈവത്തിന്റെ കണ്ണുകളിൽ യഥാർത്ഥ വിജയം എന്നത് നിങ്ങൾക്ക് എന്തുണ്ട് എന്നുള്ളതിലല്ല മറിച്ച് നിങ്ങൾ എന്ത് നൽകുന്നു എന്നതിനനുസരിച്ചാണെന്ന് ഫ്രാൻസിസ് പാപ്പ. ആരെങ്കിലും മുൻപന്തിയിൽ വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവൻ മറ്റുള്ളവരേക്കാൾ പിന്നിലായിരിക്കുകയും എല്ലാവരുടെയും സേവകനായിരിക്കുകയും വേണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

“കർത്താവിനോടുള്ള നമ്മുടെ വിശ്വസ്തത സേവിക്കാനുള്ള നമ്മുടെ സന്നദ്ധതയെ ആശ്രയിച്ചിരിക്കുന്നു. മറ്റുള്ളവരോടുള്ള നമ്മുടെ കരുതലും ലഭ്യതയും വളരുംതോറും നാം യേശുവിനെപ്പോലെ കൂടുതൽ സ്വാതന്ത്രരായിത്തീരുന്നു. നാം എത്രത്തോളം മറ്റുള്ളവരെ സേവിക്കുന്നുവോ അത്രത്തോളം ദൈവസാന്നിദ്ധ്യത്തെക്കുറിച്ച് നമുക്ക് അറിയാൻ സാധിക്കും” – പാപ്പാ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വചനം പങ്കുവച്ച് സംസാരിക്കുകയായിരുന്നു പാപ്പാ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.