കോവിഡ് മഹാമാരി വിശുദ്ധ കുർബാനയുടെ പ്രാധാന്യം മനസിലാക്കുവാൻ ക്രൈസ്തവരെ സഹായിച്ചു: പാപ്പാ

കോവിഡ് മഹാമാരിയാൽ വിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ കഴിയാത്ത ക്രൈസ്തവർ അസ്വസ്ഥരായിരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. “നിർബന്ധിത കാരണങ്ങളാൽ ദൈവാലയങ്ങളിൽ വിശുദ്ധ ബലിയിൽ സംബന്ധിക്കാൻ കഴിയാതിരുന്നത് പരിശുദ്ധമായ ആരാധനാക്രമം ക്രൈസ്തവർക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ബോദ്ധ്യപ്പെടുത്താൻ സഹായിച്ചു” – പാപ്പാ വ്യക്തമാക്കി.

ദൈവത്തോടുള്ള സ്നേഹത്തെപ്രതി വിശ്വാസം, സ്നേഹം എന്നിവ വളർത്തുന്നതിനുള്ള മറ്റു മാർഗ്ഗങ്ങൾ പ്രകടിപ്പിക്കാൻ ഇടവക വൈദികർ മുൻകൈയ്യെടുത്തുവെന്നും അതിനാൽ സമാധാനത്തോടെ കുർബാനയുടെ പൂർണ്ണതയിലേക്ക് മടങ്ങിയെത്താൻ വിശ്വാസികൾ കാത്തിരിക്കുകയാണെന്നും പാപ്പാ പറഞ്ഞു. ഇറ്റലിയിലെ ദേശീയ ആരാധനാ വാരാചരണത്തോടനുബന്ധിച്ചുള്ള സന്ദേശക്കുറിപ്പിലാണ് പാപ്പാ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.