കോവിഡ് അതിജീവനത്തിന് സുമനസ്സുകളുടെ തുടർസഹകരണം അനിവാര്യം: മന്ത്രി റോഷി അഗസ്റ്റിൻ

കോവിഡ് അതിജീവനത്തിന് വിദേശത്തും സ്വദേശത്തുമുള്ള സുമനസ്സുകളുടെ തുടർസഹകരണം വളരെ വിലപ്പെട്ടതാണെന്ന് കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ഒരുമയോടെ തണലായി’ കോവിഡ് 19 അതിജീവന പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിയുന്നു അദ്ദേഹം. കോവിഡ് 19 -ൽപെട്ട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു തണലാകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷനായിരുന്നു. ഗ്രീൻ വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ്‌ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വൈസ് പ്രസിഡന്റ്‌ ഫാ. ജോബി പൂച്ചുകണ്ടത്തിൽ, സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പിആർഒ സിസ്റ്റർ ജിജി വെളിഞ്ചായിൽ എന്നിവർ പ്രസംഗിച്ചു.

കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ വിദേശ ക്നാനായക്കാരുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ 200 -ലധികം കുടുംബങ്ങൾക്ക് സഹായം ലഭിക്കുമെന്ന് ജിഡിഎസ് സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.