
വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്വർഗ്ഗപ്രാപ്തിയുടെ 150 -ാം വാർഷികാഘോഷ സമാപനം ഇന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കണ്ടറി സ്കൂളിലാണ് ചടങ്ങ്.
രാവിലെ 9. 55 -ന് മാന്നാനത്ത് എത്തുന്ന ഉപരാഷ്ട്രപതി വി. ചാവറ അച്ചന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തും.