കാര്‍ട്ടിന്റെ നേതൃത്വത്തില്‍ സിവില്‍ സര്‍വ്വീസ്‌ ഫൗണ്ടേഷന്‍ കോഴ്‌സ്‌ സംഘടിപ്പിച്ചു

ക്‌നാനായ യുവതീയുവാക്കള്‍ക്ക്‌ മൂല്യാധിഷ്‌ഠിത ജീവിതദര്‍ശനം നല്‍കുന്നതിനും ഉയര്‍ന്ന ജീവിതനേട്ടങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നതിനുമായി കോട്ടയം അതിരൂപതയില്‍ രൂപീകരിച്ചിരിക്കുന്ന ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച്‌ ആന്‍ഡ്‌ ട്രെയിനിംഗിന്റെ (KART) നേതൃത്വത്തില്‍ സിവില്‍ സര്‍വ്വീസ്‌ ഫൗണ്ടേഷന്‍ കോഴ്‌സ്‌ സംഘടിപ്പിച്ചു.

വേദിക്‌ ഐ.എ.എസ്‌ അക്കാദമിയുമായി സഹകരിച്ച്‌ സംഘടിപ്പിക്കുന്ന ദീര്‍ഘകാല തീവ്രപരിശീലനത്തിന്റെ മുന്നോടിയായാണ്‌ മെയ്‌ 3 മുതല്‍ 12 വരെ തീയതികളില്‍ തുടര്‍ച്ചയായി പത്തു ദിവസം വൈകുന്നേരം 3 മണി മുതല്‍ 5 മണി വരെ ഓണ്‍ലൈന്‍ ഫൗണ്ടേഷന്‍ കോഴ്‌സ്‌ ക്രമീകരിച്ചത്‌. ഡോ. അലക്‌സാണ്ടര്‍ ജേക്കബ്ബ്‌ ഐ.പി.എസ്‌ ക്ലാസ്സുകള്‍ നയിച്ചു. 90 കുട്ടികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.

വേദിക്‌ അക്കാദമി സംഘടിപ്പിക്കുന്ന ആറു മാസത്തെ തുടര്‍പരിശീലനത്തിലൂടെ സിവില്‍ സര്‍വ്വീസ്‌ ജോലി എന്നതു മാത്രമല്ല, വിവിധ ഉന്നത ഗവണ്‍മെന്റ്‌ ജോലികള്‍ ലഭ്യമാകുന്നതിനുള്ള അവസരവും പരിശീലനവുമാണ്‌ കാര്‍ട്ട്‌ ലക്ഷ്യമിടുന്നതെന്ന്‌ ഡയറക്‌ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.