ആഗോള സിനഡിന് ഒരുക്കമായി സഭാ നവീകരണകാലം ആചരിക്കും: കെസിബിസി

സിനഡാത്മക സഭയ്ക്കു വേണ്ടി ഫ്രാൻസിസ് മാർപാപ്പാ പ്രഖ്യാപിച്ചിട്ടുള്ള 2021-2023  ലെ സിനഡിന്റെ പശ്ചാത്തലത്തിൽ കേരള കത്തോലിക്കാ സഭയിൽ നവീകരണ വർഷങ്ങൾ ആചരിക്കും. സിനഡാത്മകതയും സഭാനവീകരണവും 2022-2025 എന്ന പേരിൽ സഭാനവീകരണ കാലം ആചരിക്കാൻ കെസിബിസി -യുടെ ശീതകാല സമ്മേളനം തീരുമാനിച്ചു.

സഭയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുന്നതിന് വൈദികർക്കും സന്യസ്തർക്കും അത്മായർക്കും ഇത് അവസരമൊരുക്കും. വ്യക്തികളിലും ഇടവകകളിലും സ്ഥാപനങ്ങളിലും സഭയുടെ മറ്റെല്ലാ തലങ്ങളിലും ആത്മീയനവീകരണം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം.

ഭാരതത്തിന്റെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും മറ്റു സൈനികരും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംഭവം എല്ലാ രാജ്യസ്നേഹികളെയും അതീവ ദുഃഖത്തിലാഴ്ത്തുന്നതെന്ന് കെസിബിസി പ്രസിഡണ്ട് കർദ്ദിനാൾ മാർ ജോർ ആലഞ്ചേരി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.