വധശിക്ഷ നിയമപരമാക്കുവാനുള്ള പ്രസിഡന്റിന്റെ ആഹ്വാനം തള്ളി ഫിലിപ്പീൻസിലെ സഭ 

വധശിക്ഷ പുനരുജ്ജീവിപ്പിക്കാനുള്ള പ്രസിഡന്റ് റോഡ്രിഗോ ഡ്യുർട്ടെയുടെ ആഹ്വാനത്തെ ചേർത്ത് ഫിലിപ്പീൻസിലെ കത്തോലിക്കാ സഭ. ജൂലൈ 22-ന് മനിലയിൽ നടന്ന സമ്മേളനത്തിൽ വച്ച് നൽകിയ സന്ദേശത്തിലാണ് പ്രസിഡണ്ട് വധശിക്ഷ വീണ്ടും കൊണ്ടുവരുന്നതിനുള്ള ആഹ്വാനം നടത്തിയത്.

സമാധാനവും നീതിയും വാഴുകയും പരമാധികാരം വിലമതിക്കുകയും മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ ദർശനം വിസ്മൃതിയിലേക്ക് നീങ്ങുകയാണ്. ഇന്ന് രാജ്യം നേരിടുന്ന ഈ പ്രതിസന്ധി, രാഷ്ട്രീയ-സാമൂഹികപ്രശ്നം മാത്രമല്ല. ആത്മീയവും ധാർമ്മികവും കൂടിയാണ് എന്ന് സഭാവൃത്തങ്ങൾ പ്രതികരിച്ചു.

വധശിക്ഷ പുനഃസ്ഥാപിക്കുന്ന നിയമം പരിഗണിക്കുമ്പോൾ സഭാവിശ്വാസികളും നേതാക്കളും നിയമനിർമ്മാതാക്കളും പ്രത്യേകം ശ്രദ്ധിക്കണം എന്ന് ജയിൽ പാസ്റ്ററൽ കെയർ എപ്പിസ്കോപ്പൽ കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി റോഡോൾഫോ ഡയമാന്റെ ആവശ്യപ്പെട്ടു. 1987-ലെ ഭരണഘടനാപ്രകാരം ഫിലിപ്പീൻസിൽ വധശിക്ഷ നിർത്തലാക്കിയിരുന്നു. എന്നാൽ 2017 മുതൽ വധശിക്ഷ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഭരണകൂടം.