തകർച്ചയുടെ വക്കിൽ നിന്നും തായ്‌വാനിലെ ദേവാലയത്തെ രക്ഷിക്കുവാൻ തീർത്ഥാടകർ

തകർച്ചയുടെ വക്കിലാണ് തങ്ങളുടെ ദേവാലയം എന്നറിഞ്ഞ തീർത്ഥാടകർ, ആ ദേവാലയത്തിലേയ്ക്ക് ഒഴുകിയെത്തി. ഒരിക്കൽക്കൂടെ പ്രാർത്ഥിക്കുവാൻ. ദൈവത്തിന്റെ സംരക്ഷണം ആ ആലയത്തിനുമേൽ ഉണ്ടാകണമേ എന്ന പ്രാർത്ഥനയോടെ. സെപ്റ്റംബർ 15-ാം തീയതി, തായ്‌വാനിലെ വ്യാകുലമാതാവിന്റെ നാമത്തിലുള്ള തീർത്ഥാടനകേന്ദ്ര൦ സാക്ഷ്യം വഹിച്ചത് ഇതുവരെ കണ്ടിട്ടില്ലാത്ത തീർത്ഥാടക പ്രവാഹത്തിനായിരുന്നു. എല്ലാവരും പ്രാർത്ഥിച്ചത് ഒരേയൊരു കാര്യം. “തങ്ങളുടെ ദേവാലയത്തെ നാശത്തിന് വിട്ടുകൊടുക്കരുതേ.”

മാതാവിന്റെ പക്കലെത്തി പ്രാർത്ഥിച്ചാൽ തങ്ങളുടെ ജീവിതപ്രശ്നങ്ങളിൽ മാതാവ് അത്ഭുതകരമായ മാദ്ധ്യസ്ഥ്യം വഹിക്കുമെന്ന് ഇവിടെയെത്തുന്ന ഓരോ വിശ്വസിക്കും അനുഭവേദ്യമാണ്. അതിനാല്‍, ഈ തീർത്ഥാടനകേന്ദ്രത്തിന് തായ്‌വാനിലെ വിശ്വാസികളുടെ ജീവിതത്തിൽ അതുല്യമായ ഒരു സ്ഥാനമുണ്ടായിരുന്നു.

വളരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയമാണിത്. അതിനാൽ തന്നെ സ്വർഗ്ഗത്തിലേയ്ക്കുള്ള കവാടം എന്ന വിളിപ്പേരും ഈ ദേവാലയത്തിനുണ്ട്. തീർത്ഥാടകരുടെ പ്രിയപ്പെട്ട പ്രാർത്ഥനാകേന്ദ്രമായ ഈ ദേവാലയത്തിലെ പെരുന്നാൾ സെപ്റ്റംബർ 15-ാം തീയതിയാണ് എല്ലാ വർഷവും ആചരിക്കുന്നത്. എല്ലാ വർഷവും തിരുനാൾ ദിനത്തിൽ എത്തുന്നതിന്റെ, ഇരട്ടിയിലധികം വിശ്വാസികളാണ് ഈ വർഷം തിരുനാളിന് എത്തിയത്. അതിനു കാരണം, ദേവാലയം പൊളിക്കാൻ പോവുകയാണ് എന്ന് ചൈനീസ് സർക്കാർ നൽകിയ മുന്നറിയിപ്പു തന്നെ.

ഈ ദേവാലയം പൊളിച്ചുനീക്കി അതിലൂടെ ദേശീയപാത നിർമ്മിക്കുന്നതിനുള്ള നടപടികളുമായി പോവുകയാണ് ചൈനീസ് സർക്കാർ. ഇതിന്റെ ഭാഗമായി ദേവാലയത്തിന്റെ കവാടത്തിൽ സ്ഥാപിച്ചിരുന്ന രൂപങ്ങളും മറ്റും കഴിഞ്ഞ ദിവസം തകർത്തിരുന്നു. ദേവാലയം പൂര്‍ണ്ണമായും പൊളിച്ചുനീക്കുന്നതിനോട് വിശ്വാസികളുടെ ഭാഗത്തു നിന്നും ശക്തമായ എതിർപ്പാണ് ഉയരുന്നത്. എന്നാൽ, സർക്കാർ ഇതൊന്നും വകവയ്ക്കുന്നില്ല എന്ന് വിശ്വാസികൾ വെളിപ്പെടുത്തുന്നു.