ദൈവത്തിന്റെ സമ്മാനം എന്ന നിലയിൽ ജീവൻ സംരക്ഷിക്കുവാൻ സഭയ്ക്ക് കഴിയണം: മെക്സിക്കൻ ബിഷപ്പ്

ജീവൻ ദൈവത്തിന്റെ ദാനമാണെന്നും ആരംഭം മുതലുള്ള ജീവന്റെ സംരക്ഷണത്തിനായി സഭ നിലകൊള്ളണമെന്നും ആഹ്വാനം ചെയ്ത് മെക്സിക്കൻ മെത്രാൻസമിതിയുടെ വൈസ് പ്രസിഡന്റ് ബിഷപ്പ് കാർലോസ് ഗാർഫിയസ് മെർലോസ്. ഗർഭധാരണത്തിനു ശേഷം 12 ആഴ്ച വരെയുള്ള ഗർഭച്ഛിദ്രത്തിന് ഹിഡൽഗോ സംസ്ഥാനം നിയമനുസൃതമായ അനുമതി നൽകിക്കൊണ്ടുള്ള വിധിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു അദ്ദേഹം.

“ജീവന്റെ വിശുദ്ധിയെ ഉയർത്തിപ്പിടിക്കുവാൻ ഓരോ വ്യക്തിക്കും കഴിയണം. ജീവന്റെ സുവിശേഷത്തിന്റെ കേന്ദ്രബിന്ദു ക്രിസ്തുവാണ്” – അദ്ദേഹം ഓർമ്മിപ്പിച്ചു. ജീവന്റെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾ സഭ തുടരുകയും അതിനായുള്ള നിയമനിർമ്മാണത്തിനായി ശബ്ദമുയർത്തുകയും ചെയ്യും എന്ന് മെക്സിക്കൻ മെത്രാൻസമിതി അറിയിച്ചു.

12 ആഴ്ച വരെയുള്ള അബോർഷൻ നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് നീക്കുന്നതിനുള്ള ശ്രമങ്ങളെ തുടക്കം മുതൽ സഭയും പ്രൊ ലൈഫ് പ്രവർത്തകരും എതിർത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.