പേപ്പൽ സന്ദർശനത്തിന് ഒരുങ്ങാൻ ഇറാഖിലെ സഭയ്ക്ക് ആഹ്വാനം

പേപ്പൽ സന്ദർശനത്തിന് പ്രാർത്ഥനയോടെ ഒരുങ്ങാൻ ഇറാഖിലെ സഭാനേതൃത്വത്തിന് കർദായ പാത്രിയർക്കിസിന്റെ ആഹ്വാനം. വാർഷികധ്യാനത്തിൽ പങ്കെടുക്കുന്ന ഇറാഖി ബിഷപ്പുമാരെയും വൈദികരെയും അഭിസംബോധന ചെയ്തുകൊണ്ട് അയച്ച കത്തിലൂടെയാണ് കർദ്ദിനാൾ ലൂയി സാഖോ ഈ കാര്യം അറിയിച്ചത്.

2020-ൽ ഫ്രാൻസിസ് പാപ്പ ആഗ്രഹിക്കുന്ന ഇറാഖ് സന്ദർശനത്തിനുള്ള ആദ്യഘട്ട ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും ഇറാഖിലെ സഭ ഇനിയും ആത്മീയമായി നവീകരിക്കപ്പെടുകയും ഒരുങ്ങുകയും വേണമെന്ന് കർദ്ദിനാൾ ലൂയി സാഖോ അനുസ്മരിപ്പിച്ചു. പൗരസ്ത്യ സഭകളെ തുണയ്ക്കുന്ന പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയുമായി വത്തിക്കാനിൽ നടത്തിയ നേർക്കാഴ്ചയിൽ ഇറാഖ് സന്ദർശിക്കാനുള്ള ആഗ്രഹം പാപ്പ വീണ്ടും പ്രകടിപ്പിച്ചതോടെ സന്ദർശനത്തിന്റെ തീയതി പ്രഖ്യാപനം അധികം താമസിക്കാനിടയില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഇറാഖിലെ സന്ദർശനം യാഥാർത്ഥ്യമായാൽ, കത്തോലിക്കാസഭാ തലവൻ നടത്തുന്ന ഇറാഖിലെ പ്രഥമ അപ്പസ്‌തോലിക പര്യടനമാകും അത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.