സുവിശേഷവത്ക്കരിക്കാനാണ് സഭ നിലനിൽക്കുന്നത്: ആർച്ചുബിഷപ്പ് ഗോമസ്

സഭ നിലനിൽക്കുന്നത് സുവിശേഷവത്ക്കരിക്കാനാണ്. ഒരു ക്രിസ്ത്യാനി ആകുക എന്നാൽ ഒരു മിഷനറി-ശിഷ്യനാകുക എന്നതാണ് അർത്ഥം. ലോസ് ആഞ്ചലസിലെ ആർച്ചുബിഷപ്പ് ജോസ് എച്ച്. ഗോമസ് നവംബർ 16 -ന് തന്റെ സഹബിഷപ്പുമാരെ ഓർമ്മിപ്പിച്ചു.

“ഈ നിമിഷത്തിൽ കത്തോലിക്കരായി ജീവിക്കാനും ജോലി ചെയ്യാനും ശുശ്രൂഷിക്കാനും നമ്മുടെ ആളുകളെ സഹായിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഏതാണ്? കുട്ടികളെ വളർത്താനും അവരുടെ അയൽക്കാരോടും സംസ്കാരത്തോടും ഇടപഴകാനും നമ്മുടെ ആളുകളെ എങ്ങനെ സഹായിക്കാനാകും? ഒരു സഭ എന്ന നിലയിൽ, നീതിക്കും നമ്മുടെ സമൂഹത്തിന്റെ നവീകരണത്തിനും വേണ്ടി നാം എങ്ങനെ സുവിശേഷം പ്രഘോഷിക്കണം?” – ആർച്ചുബിഷപ്പ് വൈദികരോട് ചോദിച്ചു.

“സമൂഹത്തിൽ സഭയുടെ സ്ഥാനം മാറിയിരിക്കുന്നു. അംഗങ്ങളുടെ എണ്ണത്തിലോ, സമൂഹത്തിലെ നമ്മുടെ സ്വാധീനത്തിലോ അല്ല പ്രാധാന്യം. അനേകം ആത്മാക്കളെ രക്ഷിക്കാൻ ക്രൈസ്തവരുടെ സാന്നിധ്യമാണ് ആവശ്യം” – ആർച്ചുബിഷപ്പ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.