യുവജന കൂട്ടായ്മയില്‍ പിറന്ന ക്രിസ്തുമസ് ഗാനം ‘മേഘത്തേരിൽ’ പുറത്തിറങ്ങി

2020 -ലെ ഈ ക്രിസ്തുമസ് കാലത്ത് ഓഡിയോമിക്കാവോസ് യുവജന കൂട്ടായ്മയിൽ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ക്രിസ്മസ് ഗാനം ‘മേഘത്തേരിൽ’ പുറത്തിറങ്ങി. ക്രിസ്തുമസിന്റെ ആശയങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് യുവജനങ്ങൾക്കു ഇഷ്ടമാകുന്ന രീതിയിൽ ഒരു കരോൾ ഗാന ശൈലിയിൽ ആണ് ഈ പാട്ട് തയ്യാറാക്കിയിരിക്കുന്നത്. പാട്ട് രചിച്ചിരിക്കുന്നത് ഫാ. ജോൺസൻ ചാലയ്ക്കലും സംഗീതം കുട്ടി ജോസും ആണ് നൽകിയിരിക്കുന്നത്. നീതു മേരി കുഞ്ചറിയ ആണ് പാടിയിരിക്കുന്നത്. മനക്കച്ചിറ സെന്റ് ജോസഫ് ഇടവകയിൽ വച്ച് ചിത്രീകരണം പൂർത്തിയാക്കിയ പാട്ടിനു ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ജോർജ്ജിൻ ജോർജ്ജ് ആണ്.

ഓഡിയോമിക്കാവോസ് യുവജന കൂട്ടായ്മയിൽ നിന്നും പുറത്തിറങ്ങുന്ന മൂന്നാമത്തെ പാട്ടാണ് ഇത്. ഉണ്ണീശോയെ സ്തുതിച്ചുകൊണ്ട് തുടങ്ങുന്ന ഈ പാട്ട് അനേകരിലേയ്ക്ക് എത്തിക്കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.