വേദനിക്കുന്നവരോട് കരുണ കാട്ടാൻ ക്രിസ്ത്യാനി മറക്കരുത്: പാപ്പാ

സമൂഹത്തിൽ വേദനിക്കുന്നവരും ആവശ്യക്കാരുമായ ആളുകളോട് കരുണ കാട്ടാന്‍  ഓരോ ക്രൈസ്തവനും ബാധ്യസ്ഥനാണ് എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. സാന്താ മാർത്തയിലെ വിശുദ്ധ കുർബാനയിലാണ് പാപ്പാ ഈ കാര്യം ഓർമ്മിപ്പിച്ചത്.

‘യാഥാർത്ഥ്യത്തെ കാണാനും തിരിച്ചറിയാനും അനുകമ്പ നിങ്ങളെ സഹായിക്കുന്നു. ഹൃദയത്തിന്റെ ലെൻസ് പോലെയാണ് ഒരുവന്റെ ഉള്ളിൽ കുടികൊള്ളുന്ന അനുകമ്പ. അത് ദൈവത്തിന്റെ ഭാഷയാണ്. നമ്മുടെ ദൈവം കരുണയുടെ ദൈവമാണ്. ദൈവത്തിന്റെ കരുണ അവിടുത്തെ ഒരു ബലഹീനതയാണ് എന്ന് നമുക്ക് പറയാമെങ്കിലും അത് ദൈവത്തിന്റെ മഹത്വമാണ് എന്ന് ഓർക്കുക’ – പാപ്പാ വ്യക്തമാക്കി.

ദൈവം കരുണ കാണിക്കുന്നു. എന്നാൽ, ദൈവം തങ്ങളോട് കാണിച്ച കരുണ തങ്ങളുടെ സഹജീവികളോട് കാണിക്കുവാൻ മനുഷ്യൻ തയ്യാറാകുന്നില്ല. അത് വളരെ ദുഃഖകരമാണ്. നമ്മോട് ദൈവം കാണിച്ച കരുണ അതിന്റെ പൂർണ്ണതയിൽ മറ്റുള്ളവരോടും കാണിക്കുവാൻ നമുക്ക് കടമയുണ്ട് – പാപ്പാ ചൂണ്ടിക്കാട്ടി.