‘ഹൃദയം നിർമ്മലമാക്കി…’ എന്ന ക്രിസ്തീയ ഭക്തിഗാനം ജനശ്രദ്ധ നേടുന്നു

‘ഹൃദയം നിർമ്മലമാക്കി…’ എന്ന ക്രിസ്തീയ ഭക്തിഗാനം വേറിട്ട ഗാനരചനയാലും സംഗീതത്താലും ആലാപനമികവിനാലും ജനശ്രദ്ധ നേടുന്നു. എയ്‌മ ക്ലാസിക്കിന്റെ ബാനറിൽ ഈ ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഫാ. മാത്യൂസ്‌ പയ്യപ്പിള്ളി എംസിബിഎസ് ആണ്.

ഈ ഗാനത്തിന്റെ രചന സുമോദ് ചെറിയാനും ആലപിച്ചിരിക്കുന്നത് ദേവദാസ് പള്ളിപ്പാടും ആണ്. ബിനു മതിരമ്പുഴ ആണ് ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത്.

ഫാ. മാത്യൂസ്‌ പയ്യപ്പിള്ളി – സുമോദ്‌ കൂട്ടുകെട്ടിൽ പിറന്ന നിരവധി ഗാനങ്ങൾ മുൻപും ശ്രദ്ധേയമായിട്ടുണ്ട്. ‘കരയാൻ കണ്ണീരില്ല നാഥാ…’ ‘കൊന്തമണികൾ…’, ‘അമ്മ മറിയം…’, ‘അമ്മേ അമ്മ മാതാവേ…’ എന്നിവ അവയിൽ ചിലതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.