ചരിത്രത്തിലാദ്യമായി അത്മായരെ സ്വാഗതം ചെയ്തുകൊണ്ട് കൽദായ സിനഡ്

സഭയിലെ ബിഷപ്പുമാരുടെ ആനുകാലിക സിനഡൽ സമ്മേളനം ഓഗസ്റ്റ് 4 ഞായറാഴ്ച പാത്രിയർക്കീസ് ലൂയിസ് റാഫേൽ സാകോയുടെ അദ്ധ്യക്ഷതയിൽ നടന്ന വിശുദ്ധ കുർബാനയോടെ ആരംഭിച്ചു. വ്യത്യസ്തതകളേറെയുണ്ട് ഈ സിനഡൽ സമ്മേളനത്തിന്. സിനഡൽ ചരിത്രത്തിലാദ്യമായി അത്മായ പ്രതിനിധികളും പങ്കെടുക്കുന്നു എന്നതാണ് അതിൽ പ്രധാനം.

സിനഡ് ആരംഭിക്കുന്നതിനു മുന്നോടിയായി കൽദായ പാത്രിയാർക്കീസ്, പാപ്പായ്‌ക്ക്‌ കത്തയച്ചിരുന്നു. ഈ കത്തിൽ പാപ്പായുടെ സന്ദർശനം അടുത്തവർഷം നടക്കും എന്ന പ്രതീക്ഷ തങ്ങൾക്കുള്ളതായി പാത്രിയർക്കീസ് രേഖപ്പെടുത്തി. കൽദായ സഭ മിഷൻ പ്രവർത്തനത്തിലായിരുന്നുവെന്നും ധാരാളം രക്തസാക്ഷികളുണ്ടായി എന്നും എങ്കിലും സഭ വളർച്ചയുടെ പാതയിലാണ് എന്നും കത്തിൽ സൂചിപ്പിക്കുന്നു.

സിനഡിന്റെ ആദ്യ രണ്ട് ദിവസങ്ങള്‍ ആത്മീയമായ കാര്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും നടക്കുക. ഈ ദിവസങ്ങളിൽ വിവിധ രൂപതകളിൽ നിന്നുള്ള അത്മായ പ്രതിനിധികളും ബിഷപ്പുമാർക്കൊപ്പം പങ്കെടുക്കും. മൂന്നാം ദിവസം ബിഷപ്പുമാർക്ക് മാത്രമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.