കുടുംബത്തെ അധികരിച്ച് ആഗോള കത്തോലിക്കാ ഉടമ്പടി തയ്യാറാക്കുന്നു

കുടുംബത്തെ അധികരിച്ച് ഒരു ആഗോള കത്തോലിക്കാ ഉടമ്പടി തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് അത്മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമന്‍ കൂരിയാ വിഭാഗം തുടക്കം കുറിച്ചു. ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചിരിക്കുന്ന ‘അമോരിസ് ലെത്തീസിയ’ കുടുംബവത്സരത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ വിദ്യാപീഠം, കുടുംബത്തിനായുള്ള അന്താരാഷ്ട്ര പഠനകേന്ദ്രം എന്നിവയും ഈ സംരംഭത്തില്‍ പങ്കുചേരുന്നുണ്ട്.

ലോകത്തില്‍, സഭയുടെ സാമൂഹ്യപ്രബോധനത്തിന്റെ വെളിച്ചത്തില്‍ കുടുംബത്തെ ഊട്ടിവളര്‍ത്തുകയെന്ന ലക്ഷ്യത്തോടു കൂടിയ ഒരു പദ്ധതിയാണ് കുടുംബത്തെ അധികരിച്ചുള്ള ആഗോള കത്തോലിക്കാ ഉടമ്പടി കൊണ്ട് വിഭാവന ചെയ്യുന്നത്. പഞ്ചഭൂഖണ്ഡങ്ങളിലെയും കത്തോലിക്കാ സര്‍വ്വകലാശാലകളില്‍ കുടുംബത്തെ അധികരിച്ച് ഗവേഷണപഠനങ്ങള്‍ നടത്തുന്ന വിഭാഗങ്ങളും ഇതില്‍ സഹകരിക്കും. 2022 ജൂണില്‍ ആഗോള സഭാതലത്തില്‍ നടക്കുന്ന ലോക കുടുംബസംഗമത്തിനു മുമ്പ് ഈ ഉടമ്പടി അവതരിപ്പിക്കാന്‍ കഴിയുമെന്ന് അത്മായര്‍ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമന്‍ കൂരിയാവിഭാഗം കരുതുന്നു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.