കുർബാന ഏകീകരണം: മാർ കരിയലിന് പൂർണ്ണ പിന്തുണയെന്ന് കത്തോലിക്കാ കോൺഗ്രസ്

സീറോ മലബാർ സഭയിലെ കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് എറണാകുളം – അങ്കമാലി അതിരൂപതയിൽ മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ എടുക്കുന്ന ഏത് തീരുമാനത്തിനും പൂർണ്ണ പിന്തുണയെന്ന് കത്തോലിക്കാ കോൺഗ്രസ് അതിരൂപതാ സമിതി.

അതിരൂപതാ പ്രസിഡൻറ് ഫ്രാൻസിസ് മൂലന്റെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര പ്രതിനിധി സഭായോഗം വിഷയത്തിൽ മാർ കരിയിലിന് പൂർണ്ണ പിന്തുണ അറിയിച്ചു. ഈ തീരുമാനം അതിരൂപതയിലെ അൽമായ പ്രസ്ഥാനമെന്ന നിലയിൽ എല്ലാ കത്തോലിക്കാ കോൺഗ്രസ് അംഗങ്ങളും സ്വീകരിക്കും. സഭയിൽ വിഭാഗീയത ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ അംഗങ്ങളിൽ നിന്നും ഉണ്ടാകരുതെന്നും യോഗം ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.