ഏതാനും ചിലർ സഭയെ തകർക്കാൻ ഗൂഢാലോചന നടത്തുന്നതായി കത്തോലിക്കാ കോണ്‍ഗ്രസ്സ്. ഏതെങ്കിലും വിഷയത്തിൽ സഭാംഗങ്ങൾക്ക് ആശങ്കയോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കിൽ ചർച്ചകളിലൂടെ പരിഹരിക്കാൻ സിനഡ് അവസരം നൽകിയിട്ടും സഭയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതിൽ സമിതി കടുത്ത പ്രതിഷേധം അറിയിച്ചു.
ക്രിസ്തീയമല്ലാത്ത ആഹ്വാനങ്ങളും പ്രതിഷേധങ്ങളും അവസാനിപ്പിച്ച് സഭയോടു ചേർന്നു പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. പ്രതിഷേധങ്ങളിലൂടെ സഭയെ അപകീർത്തിപ്പെടുത്തി കൂട്ടായ്മ തകർക്കാനുള്ള പ്രവർത്തനങ്ങളെ സമുദായം ഒറ്റക്കെട്ടായി നേരിടുമെന്നും ഭാരവാഹികൾ അറിയിച്ചു. കത്തോലിക്കാ കോണ്‍ഗ്രസിന്റെ എല്ലാ ഘടകങ്ങളും സജീവമായി സഭയെ സംരക്ഷിക്കാൻ സജ്ജമാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.