എല്ലാവരെയും സ്വാഗതം ചെയ്യുന്നതായിരിക്കണം കത്തോലിക്കാ സഭ: ഫ്രാൻസിസ് പാപ്പാ

എല്ലാവരെയും ഒരുപോലെ സ്വാഗതം ചെയ്യാൻ കത്തോലിക്കാ സഭക്ക് കഴിയണമെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഭിന്നതകളും ഒഴിവാക്കലുകളുമെല്ലാം സാത്താനിൽ നിന്നുമാണ് വരുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മറ്റുള്ളവരെ വിധിക്കുന്നത് അവസാനിപ്പിക്കണമെന്നും നമ്മുടെ സ്വന്തം പെരുമാറ്റത്തെക്കുറിച്ച് ചിന്തിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. “വിധിക്കാനും വർഗ്ഗീകരിക്കാനുമുള്ള പ്രലോഭനത്തെ മറികടക്കാനുള്ള കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം. എല്ലാവർക്കുമായുള്ള തുറന്ന മനസ്സും സ്വാഗതാർഹമായ സമൂഹങ്ങളും അവിടുന്ന് ആഗ്രഹിക്കുന്നു” – പാപ്പാ പറഞ്ഞു.

മുൻവിധിയും ഭയവുമില്ലാതെ ഒരുമിച്ചായിരിക്കേണ്ടത് അത്യാവശ്യമാണ്. ഏറ്റവും ദുർബലരായിരിക്കുന്നവർക്കായി നമ്മെത്തനെ ലഭ്യമാക്കുക എന്നും പാപ്പാ വിശ്വാസികളെ ഓർമ്മിപ്പിച്ചു. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ എത്തിച്ചേർന്ന വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.