ജപ്പാനിലെ കത്തോലിക്കാ സഭ നൂതന ഓൺലൈൻ സുവിശേഷവൽക്കരണത്തിന്റെ പാതയിൽ

നവമാധ്യമ ലോകത്ത് നൂതന ഉപാധികളുമായി ജപ്പാനിലെ കത്തോലിക്കാ സഭ. ജപ്പാനിലെ ന്യൂനപക്ഷ വിഭാഗമായ കത്തോലിക്കാ സഭയാണ് ഇന്റർനെറ്റിലൂടെ പുതിയ സുവിശേഷവൽക്കരണത്തിന്റെ പാത തുറന്നത്. ഇതിലൂടെ കത്തോലിക്ക സഭ മാധ്യമരംഗത്ത് ഒരു പുതിയ കാൽവയ്പാണ് നടത്തിയിരിക്കുന്നത്.

സാങ്കേതികമായി വളരെ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ജപ്പാൻ. എന്നിരുന്നാലും, കത്തോലിക്കാ സഭ ഇന്നും അവിടെ ന്യൂനപക്ഷമാണ്. “ഇന്റർനെറ്റിലൂടെ പുതിയ രീതിയിലുള്ള സുവിശേഷവത്കരണം മറ്റ് ജാപ്പനീസ് പൗരന്മാരിലേയ്ക്ക് ക്രൈസ്തവമതം എത്തുവാനുള്ള ഒരു പുതിയ പാതയാണ് തുറന്നിട്ടിരിക്കുന്നത്. കാരണം, ക്രൈസ്തവരല്ലാത്തവർക്ക് ജപ്പാനിൽ ക്രിസ്ത്യൻ ആശയങ്ങൾ ഒന്നുംതന്നെ അറിവില്ല.” ജപ്പാനിലെ കത്തോലിക്ക ബിഷപ്പ് കോൺഫറൻസ് അഭിപ്രായപ്പെട്ടു.

ജപ്പാനിൽ വൈദികരുടെ സാന്നിധ്യം വളരെ കുറവാണ്. ഈയൊരു സാഹചര്യത്തിൽ പുതിയ സാങ്കേതികവിദ്യ വളരെയേറെ ഉപകാരപ്പെടും. കത്തോലിക്ക സോഷ്യൽ കമ്മ്യൂണിക്കേഷൻ വിഭാഗം അഭിപ്രായപ്പെട്ടു.