ഇംഗ്ലീഷ് കനാലിൽ 27 കുടിയേറ്റക്കാർ മുങ്ങിമരിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കർദ്ദിനാൾ

ഇംഗ്ലീഷ് കനാലിൽ ബോട്ട് മുങ്ങി ഗർഭിണിയും കുട്ടികളുമടക്കം 27 കുടിയേറ്റക്കാർ മരിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കാത്തലിക് ബിഷപ്‌സ് കോൺഫറൻസിന്റെ പ്രസിഡന്റ് കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ്. ഫ്രാൻസിനും ഇംഗ്ലണ്ടിനും ഇടയിലുള്ള ഈ സ്ഥലത്ത് കൂടുതൽ മരണങ്ങൾ ഉണ്ടാകാതിരിക്കേണ്ടതിന് അന്താരാഷ്ട്ര സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.

“എല്ലാവരും ദൈവത്തിന്റെ മക്കളാണ്. അവർക്ക് സഹജമായ അന്തസ്സും മൂല്യവുമുണ്ട്. കേന്ദ്രീകൃതമായ അന്താരാഷ്ട്ര സഹകരണം, സങ്കേതത്തിലേക്കുള്ള സുരക്ഷിത വഴികൾ, ദാരിദ്ര്യത്തെ നേരിടാനുള്ള സംയുക്ത ശ്രമങ്ങൾ എന്നിവയിലെല്ലാം കൂട്ടായ സഹകരണം ആവശ്യമാണ്” – കർദ്ദിനാൾ കൂട്ടിച്ചേർത്തു.

ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്ന 560 കിലോമീറ്റർ നീളമുള്ള ഈ ഇംഗ്ലീഷ് കനാലിൽ ബോട്ട് മുങ്ങി ഉണ്ടായ അപകടത്തിൽ ഇരുരാജ്യങ്ങളും പരസ്പരം പഴിചാരി. ഈ അപകടത്തിൽ നിരവധിപ്പേരെ ഇനിയും കണ്ടെത്താനായിട്ടുണ്ട്. ഫ്രഞ്ച്, ബ്രിട്ടീഷ് സൈന്യവും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.