കര്‍ദിനാള്‍മാരുടെ സി 9 സമ്മേളനം അവസാനിച്ചു 

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കര്‍ദിനാള്‍ ഉപദേഷ്ടാക്കളുടെ സി -9 ഗ്രൂപ്പ് സമ്മേളനം ബുധനാഴ്ച വത്തിക്കാന്‍ അവസാനിച്ചു. റോമന്‍ കൂരിയ കൈവരിച്ച പുരോഗതിയും തുടര്‍ന്നുള്ള പരിഷ്‌കരണവും ചര്‍ച്ച ചെയ്തു. താല്‍ക്കാലിക ശീര്‍ഷകം നല്‍കിയ ‘സുവിശേഷം അറിയിക്കുക’ എന്ന റോമന്‍ കൂരിയ പുതിയ അപ്പോസ്‌തോലിക് ഭരണഘടനയുടെ കരട് നിര്‍ദ്ദേശങ്ങള്‍ അന്തിമരൂപത്തില്‍ ഊന്നിപ്പറയുന്നതില്‍ ഈ ആഴ്ച അവരുടെ പ്രവര്‍ത്തനം മുഖ്യ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

സി -9 ഗ്രൂപ്പ് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളുടെ ആദ്യ പാഠം  ആവശ്യമുള്ള ഫീഡ്ബാക്കും പ്രയോജനകരമായ വാഗ്ദാനം നല്‍കുന്നതിനുമായി  ഫ്രാന്‍സിസ് പാപ്പാക്ക് നല്‍കും.

2013 ഏപ്രില്‍ മാസത്തില്‍ കൗണ്‍സില്‍ രൂപീകരിച്ചതിനു ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കൂരിയയുടെ ക്രമാനുഗതമായ പരിഷ്‌ക്കരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കി  എന്ന് വിശദീകരിക്കുന്ന ഒരു റിപ്പോര്‍ട്ട്  സി-9 സംഘം തയ്യാറായിട്ടുണ്ട്.

ഈ റിപ്പോര്‍ട്ടില്‍, സി -9 കര്‍ദിനാള്‍മാര്‍ ഈ പരിഷ്‌കാരത്തെ അടിവരയിടുന്ന സുപ്രധാന തത്വങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, മാനദണ്ഡം എന്നിവ പറയുന്നു. പരിഷ്‌ക്കരണത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ ഇതുവരെ പുറത്തിറക്കിയ പ്രധാന രേഖകള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.