ന്യൂസിലണ്ടിലെ ഭ്രൂണഹത്യ അനുകൂല ബില്ലിനെ എതിര്‍ത്ത് മെത്രാന്‍സമിതി

ന്യൂസിലണ്ടിലെ ഭ്രൂണഹത്യാ നിയമങ്ങളില്‍ ഭേദഗതി വേണമെന്നാവശ്യപ്പെടുന്ന ഭ്രൂണഹത്യ അനുകൂല ബില്ലിനെ എതിര്‍ത്ത് ന്യൂസിലണ്ട് കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ്. കുഞ്ഞുങ്ങള്‍ക്ക് ജനിക്കാനുള്ള അവകാശം നഷ്ടമാകുകയും സ്ത്രീകള്‍ അബോര്‍ഷന് നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ അംഗീകരിക്കാനാവില്ല എന്ന് മെത്രാന്‍സമിതി പ്രസ്താവിച്ചു.

“ഗര്‍ഭപാത്രത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് അനന്യമായ ജനിതക വ്യക്തിത്വമുണ്ട്. ഭ്രൂണഹത്യാ നിയമങ്ങള്‍ യാഥാര്‍ത്ഥ്യം മറക്കരുത്” – മെത്രാന്‍സമിതിയുടെ വക്താവ് സിന്ത്യ പൈപ്പര്‍ പറഞ്ഞു. പുതിയ ബില്ലിനെ ന്യൂസിസണ്ടിലെ മെത്രാന്‍സമിതിയോ ഭൂരിഭാഗം ന്യൂസിഡണ്ടുകാരോ അംഗീകരിക്കുന്നില്ലെന്നും പൈപ്പര്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞുങ്ങള്‍ക്ക് 20 ആഴ്ച പ്രായമാകുന്നതു വരെ ഭ്രൂണഹത്യ നടത്താം എന്ന നിയമഭേദഗതി നടപ്പിലാക്കാന്‍ ലക്ഷ്യം വച്ചുള്ളതാണ് പുതിയ ബില്‍.