പ്രത്യാശയുടെ യുവസഞ്ചാരികള്‍ക്കൊപ്പം മെത്രാന്മാര്‍ കാല്‍നടയായി റോമിലേക്ക് 

ഒക്ടോബര്‍ 2018-ല്‍ വത്തിക്കാനില്‍ നടത്തപ്പെടുന്ന  മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിന് ഒരുക്കമായി മെത്രാന്മാര്‍ യുവജനങ്ങള്‍ക്കൊപ്പം പ്രത്യാശയുടെ പദയാത്ര നടത്തുന്നു. ഇറ്റലിയിലെ യുവ ജനങ്ങള്‍ക്കൊപ്പം റോമിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനം നടത്തുകയാണ് 120 മെത്രാന്മാര്‍.

ഇറ്റലിയിലെ  226 രൂപതകളില്‍നിന്നും 195 രൂപതകളാണ് പ്രത്യാശയുടെ യാത്രയില്‍ പങ്കെടുക്കുന്നത്. ടി-ഷര്‍ട്ടും പാന്റ്‌സും ധരിച്ചു യുവജനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന മെത്രാന്മാരെ തിരിച്ചറിയുന്നത് പ്രായവ്യത്യാസം  കൊണ്ടുമാത്രമാണെന്ന് സംഘാടകരില്‍ ഒരാളായ പെറൂജിയയുടെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ആള്‍ത്തിയെരോ ബസ്സേത്തി പറഞ്ഞു.

ആഗസ്‌റ് 8 ന് തുടങ്ങിയ പദയാത്ര 11 ന് വൈകുന്നേരം റോമില്‍ എത്തിച്ചേരും. യുവജനങ്ങള്‍ക്കിടയിലെ മെത്രാന്മാരുടെ സാന്നിധ്യം തലമുറകളുമായുള്ള സംവാദത്തിന്റെ മാര്‍ഗ്ഗമാണ്. യുവാക്കളെ കരുപ്പിടിപ്പിക്കുന്നത് ഭാവികാലത്തെയും സംസ്‌ക്കാരത്തെയും കരുപ്പിടിപ്പിക്കുന്ന പ്രക്രിയ തന്നെയാണ്. സഭയും യുവജനങ്ങളും തമ്മില്‍ സ്വാഭാവികമായൊരു ബന്ധമുണ്ട്. കാരണം അവര്‍ മാനവികതയുടെ ചരിത്രത്തിലെ പുതിയ വഴിയാണ്.  കര്‍ദ്ദിനാള്‍ ബസേത്തി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.