അമേരിക്കന്‍ പ്രസിഡന്റിന് നന്ദി പറഞ്ഞ് ഇറാഖിലെ ബിഷപ്പ്  

പശ്ചിമേഷ്യയിലെ പീഡിത ക്രൈസ്തവസമൂഹത്തിന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നല്‍കുന്ന സഹായങ്ങള്‍ക്ക് അഭിനന്ദനമറിയിച്ച് ഇറാഖിലെ അതിരൂപതയുടെ മെത്രാപ്പോലീത്ത ബാഷര്‍ വര്‍ധ. തങ്ങളോട് ഇത്രയധികം കാരുണ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആദ്യ ഭരണകൂടമാണിതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞയാഴ്ചയാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളില്‍ നിന്നും വംശഹത്യക്കും വേട്ടയാടലിനും ഇരയായ ക്രൈസ്തവരുടെ മോചനത്തിനായി സഹകരിക്കുവാന്‍ ഹംഗറിയും അമേരിക്കയും ധാരണയായത്. ഡിസംബര്‍ പതിനെട്ടിന് ഹംഗറിയും അന്താരാഷ്ട്ര വികസനത്തിനായുള്ള അമേരിക്കന്‍ ഏജന്‍സിയും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. ഇതേത്തുടര്‍ന്ന് ഇറാഖിന് പുനര്‍നിര്‍മ്മാണത്തിനായുള്ള പണം ലഭിക്കും.

ആദ്യഘട്ടത്തില്‍ വിദ്യാലയങ്ങളുടെ പുനര്‍നിര്‍മാണത്തിന് ആയിരിക്കും പണം ഉപയോഗിക്കുക. ഇസ്ലാമിക തീവ്രവാദികളില്‍ നിന്നും പീഡനം സഹിച്ച ക്രൈസ്തവര്‍ക്ക് സഹായം നല്‍കുമെന്ന് കഴിഞ്ഞ ജൂണില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഉറപ്പ് നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.