ഇടയ്ക്കാട് സെന്റ് ജോർജ് ക്‌നാനായ കത്തോലിക്കാ പള്ളി ദ്വിശതാബ്ദി ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം

1822 -ല്‍ സ്ഥാപിതമായ ഇടയ്ക്കാട് സെന്റ് ജോർജ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയുടെ ദ്വിശതാബ്ദി ജൂബിലിആഘോഷങ്ങള്‍ക്ക് ഇന്ന് സമാപനമാകും. ബഹു. കേരള സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ തോമസ് ചാഴിക്കാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സോന പി.ആര്‍, വികാരി ഫാ. ജോണ്‍ ചേന്നാകുഴി, ഫാ, തോമസ് ആദോപ്പിള്ളില്‍, സിസ്റ്റര്‍ കരുണ എസ്.വി.എം, ജയ്ബു കുളങ്ങര, ഫാ. സഞ്ജയ് കുന്നശ്ശേരി, ജോസ് വടത്തില്‍ എന്നിവര്‍ പ്രസംഗിക്കും. ‘

അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വൈകുന്നേരം അഞ്ചു മണിക്കു നടത്തപ്പെടുന്ന കൃതജ്ഞതാബലിയോടെയാണ് സമാപനാഘോഷങ്ങള്‍ക്ക് തുടക്കമാവുക.

ഫാ. ജോണ്‍ ചേന്നാകുഴി, വികാരി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.