ദാനധര്‍മ്മത്തിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങള്‍

വി. അഗസ്തിനോസ് പറഞ്ഞുവച്ചിരിക്കുന്നു: “നല്ലത് പ്രവര്‍ത്തിക്കുന്നവരുടെ പ്രാര്‍ത്ഥനയ്ക്ക് എത്രയും വേഗം ഉത്തരം ലഭിക്കുന്നു.”

ഉപവാസം, ദാനം, പ്രാര്‍ത്ഥന എന്നിവ നമ്മുടെ പ്രതീക്ഷകളെ ത്വരിതപ്പെടുത്തുന്നു. പ്രാര്‍ത്ഥന നമ്മുടെ ജീവിതത്തിന് ഒരു തുറവിയും ഉപവാസം ശരീരത്തിന്റെ ആസക്തികളെയും ആവശ്യങ്ങളെയും നിയന്ത്രിക്കുവാനുള്ള കഴിവും തരുന്നു. പലതും നാം വേണ്ടായെന്നു വയ്ക്കുന്നതിലൂടെ അനേകര്‍ക്ക് സഹായമേകാന്‍ നമ്മുക്ക് കഴിയണം. മറ്റുള്ളവരെ സഹായിക്കാനുള്ള മനോഭാവം നമ്മില്‍ രൂപപ്പെടുമ്പോള്‍ നമുക്ക് പരിവര്‍ത്തനം സംഭവിക്കുന്നു.

വിശുദ്ധ വേദപുസ്തകവും സുവിശേഷപ്രബോധനങ്ങളും അനുസരിച്ച് ‘ദാനം’ എന്നു പറയുന്നത് മുഖവിലക്കെടുത്താല്‍ അത് ആന്തരികമായ ഒരു കൃപയാണെന്ന് മനസ്സിലാക്കാന്‍ സാധിക്ക്ന്നു. ദാനത്തെ ‘മറ്റുള്ളവരോടുള്ള സ്‌നേഹത്തിന്റെ തുറവി’ എന്ന് വിശേഷിപ്പിക്കാം. പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ഒപ്പം ദാനം ചെയ്യാനുള്ള മനോഭാവം കൂടി ചേരുമ്പോള്‍ മാനസാന്തരം സംഭവിക്കുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.