ദിവ്യകാരുണ്യ ആരാധനയിൽ പ്രാർത്ഥനയുടെ സൗന്ദര്യം കണ്ടെത്താം: ഫ്രാൻസിസ് പാപ്പാ 

ദൈവത്തെ ആരാധിക്കുകയും മറ്റുള്ളവർക്ക്‌ സഹായം ചെയ്യുകയും ചെയ്യുമ്പോൾ ദൈവസ്നേഹം അനേകരിലേയ്ക്ക് പകരുകയാണ് ചെയ്യുന്നത് എന്ന് ഫ്രാൻസിസ് പാപ്പാ. ഓഗസ്റ്റ് പതിനെട്ടാം തീയതി നടന്ന പ്രാർത്ഥനയിലാണ് പാപ്പാ ദിവ്യകാരുണ്യ ആരാധനയിലൂടെ പ്രാർത്ഥനയുടെ മാധുര്യം നുകരാൻ ലോകം മുഴുവനുമുള്ള വിശ്വാസികളോട് ആഹ്വാനം ചെയ്തത്.

പ്രാർത്ഥനകളിലൂടെ ദൈവത്തെ ആരാധിക്കുക എന്നത് ദൈവസ്നേഹമാകുന്ന അഗ്നിയെ ഉള്ളിൽ സ്വീകരിക്കാൻ അനിവാര്യമാണ്. ഈശോ ഭൂമിയിലേയ്ക്ക് കൊണ്ടുവന്ന സ്നേഹാഗ്നി, അത് നമ്മെ മുഴുവൻ പൊതിഞ്ഞുനിൽക്കുന്ന ഒന്നാണ്. ലോകത്തിൽ തീ കൊളുത്താനാണ് ഞാൻ വന്നിരിക്കുന്നത് എന്നാണ് ഈശോ സുവിശേഷത്തിലൂടെ പറയുന്നത്.

അലസത, നിസ്സംഗത, വ്യത്യസ്തത, ഉദാസീനത തുടങ്ങിയ മനോഭാവങ്ങൾ ഉപേക്ഷിക്കാൻ ശിഷ്യന്മാരെ സഹായിക്കുന്നതിനാണ് ഈശോ ഇങ്ങനെ പറഞ്ഞത്. ഈ വാക്കുകളിലൂടെ ഈശോ നമ്മോട് പറയുന്നത് ദൈവസ്നേഹത്താൽ ലോകത്തെ ജ്വലിപ്പിക്കുവാനും അങ്ങനെ ആത്മാക്കളെ ജീവനിലേയ്ക്കു കൈപിടിച്ചു നടത്തുവാനും ആണ് – പാപ്പാ ചൂണ്ടിക്കാട്ടി.

ഓരോ വ്യക്തിയുടെയും ഉള്ളുകളിൽ മാറ്റം വരുത്തുന്ന പരിധിയില്ലാത്ത തീയാണ് സുവിശേഷം. സുവിശേഷത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട്, മറ്റുള്ളവരുടെ ആവശ്യങ്ങളിൽ കൂടെ ആയിരുന്നുകൊണ്ട് ക്രിസ്തുവിന്റെ സ്നേഹം അനേകരിലേയ്ക്ക് നമുക്ക് പകരാം – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.