ക്രിസ്തുമസ് അലങ്കാരങ്ങളും അവയുടെ അര്‍ത്ഥങ്ങളും 

ക്രിസ്തുമസ് ആഘോഷങ്ങളുടെ കാലമാണ്. ആഘോഷത്തിന് മാറ്റു കൂട്ടുന്നതിനായി അലങ്കാരങ്ങളും മറ്റും ഏറെ ഉപയോഗിക്കപ്പെടുന്ന സമയം. ചുരുക്കത്തില്‍ വര്‍ണ്ണശബളമായ ഒരു കാലമാണ് ക്രിസ്തുമസ് കാലം.

ക്രിസ്തുമസ് കാലത്തിന്റെ മോഡി കൂട്ടുവാന്‍ നാം പല തരത്തിലുള്ള അലങ്കാരങ്ങള്‍ ഉപയോഗിക്കാറുണ്ട്. പരമ്പരാഗതമായി ഉപയോഗിച്ച് വരുന്നവയും ഉണ്ട്.  അവ ഓരോന്നും ഓരോ പ്രതീകങ്ങള്‍ ആണ്. പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ക്രിസ്തുമസ് അലങ്കാരങ്ങളും അവയുടെ പ്രതീകാത്മക അര്‍ത്ഥങ്ങളും ഇതാ:

1 . ക്രിസ്തുമസ് റീത്ത്

പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ക്രിസ്തുമസ് അലങ്കാര വസ്തുവാണ് ക്രിസ്തുമസ് റീത്ത്. എവര്‍ഗ്രീന്‍ ഇലകള്‍ കൊണ്ടു നിര്‍മ്മിക്കുന്ന ഒരു പുഷ്പ ചക്രമാണ് ഇത്. ആദ്യവും അന്തവും ഇല്ലാത്ത ജീവിതത്തിന്റെ, നിത്യതയുടെ പ്രതീകമാണ് ഈ ചക്രം. ഒപ്പം ദൈവത്തിന്റെ ഒരിക്കലും അവസാനിക്കാത്ത നമ്മോടുള്ള സ്‌നേഹത്തെയും ഇതു സൂചിപ്പിക്കുന്നു.

2 . ലൈറ്റ്

പ്രകാശം, തിരികള്‍ ഇവയൊക്കെ പ്രകാശമാകുന്ന ഈശോയുടെ പ്രതീകമാണ്. ഒപ്പം ഈശോയുടെ ജനനത്തിനായി ഒരുങ്ങുവാനുള്ള ആഹ്വാനവും കൂടിയാണ് ലൈറ്റുകള്‍.

3 . വയലറ്റ്, റോസ് തിരികള്‍

പുല്‍ക്കൂട്ടില്‍ വയലറ്റ് നിറത്തിലുള്ള മൂന്നു തിരികളും ഒരു റോസ് തിരിയും വച്ച് അലങ്കരിക്കുന്നതായി കണ്ടിട്ടുണ്ട്. ഇവ അനുതാപത്തിന്റെ, പ്രാര്‍ത്ഥനയുടെ, ത്യാഗത്തിന്റെ ഒക്കെ പ്രതീകമാണ്. റോസ് തിരി ക്രിസ്തുമസിന്റെ മുഴുവന്‍ സന്തോഷത്തെയും സൂചിപ്പിക്കുന്നു.

4 . ചുവന്ന തിരികള്‍

ആദ്യമാതാപിതാക്കള്‍ കഴിച്ച ആപ്പിളിന്റെ പ്രതീകമായും പാപത്തിലേയ്ക്ക് കൂപ്പു കുത്തിയ മനുഷ്യ വംശത്തിന് ഒരു രക്ഷകനെ ആവശ്യമാണെന്നും ഉള്ളതിന്റെ പ്രതീകമായാണ് ചുവന്ന തിരികള്‍ ഉപയോഗിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.