130 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പുരാതന ആശ്രമം 

അരണ്ട വെളിച്ചത്തിൽ പ്രകാശിക്കുന്ന ഒരു പഴയ കെട്ടിടം. കാര്യമായ അലങ്കാരപ്പണികളുടെ സൗന്ദര്യമില്ലാത്ത, ആർഭാടങ്ങളില്ലാത്ത ഒരു ഭവനം. താഴ്വരകളിലോ, ആത്മീയശാന്തത കുടികൊള്ളുന്ന ഒരു ചെറിയ വീട്. ഒരു ആശ്രമം എന്നു പറഞ്ഞാൽ നമ്മുടെ ഓർമ്മയിലേയ്ക്ക് ഓടിയെത്തുന്ന പതിവ് ചിത്രം ഇതാവും.

പലപ്പോഴും നമ്മുടെ ഭാവനകളിൽ ഉള്ള ആശ്രമങ്ങൾ, താഴ്വരകളിലോ ശാന്തമായ ഗ്രാമങ്ങളിലോ ഒക്കെയാണ്. എന്നാൽ ഒറ്റക്കല്ലിൽ തീർത്ത ഒരു ഉയർന്ന ശിലയ്ക്കു മുകളിൽ സ്ഥിതി ചെയ്യുന്ന ആശ്രമത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെ ഒരു ആശ്രമം ഉണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ നിർമ്മിക്കപ്പെട്ട ഈ ആശ്രമം സ്ഥിതി ചെയ്യുന്നത് 130 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഒറ്റക്കല്ലിൽ ആണ്.

പടിഞ്ഞാറൻ ജോർജ്ജിയൻ പ്രദേശമായ ഇമെറെറ്റിയിലാണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്. കട്സ്കി പില്ലർ കോംപ്ലക്‌സ് എന്നറിയപ്പെടുന്ന ഈ ഒറ്റക്കലിനു മുകളിൽ തീർത്ത ആശ്രമത്തിന്റെ ഐതിഹാസികമായ നിർമ്മിതിയ്ക്കു പിന്നിലുള്ളത് ഒരു ചെറിയ സന്യാസ സമൂഹമാണ് എന്നു പറഞ്ഞാൽ അത്ഭുതം തോന്നും. ഒരു ദേവാലയത്തിന്റെ അവശേഷിപ്പുകൾ, ഒരു നിലവറ, മൂന്ന് ഹെർമിറ്റ് സെല്ലുകൾ, ഒരു വൈൻ സെല്ലർ, ഒരു ചെറിയ കോട്ട തുടങ്ങിയവ ഈ ആശ്രമത്തിൽ ഇപ്പോൾ കാണാൻ കഴിയും.

1944-ൽ പർവ്വതാരോഹകനായ അലക്സാണ്ടർ ജാപരിഡ്‌സെയും സംഘവും ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ഈ ആശ്രമത്തിൽ കയറിയിരുന്നു. രണ്ട് ദേവാലയങ്ങളുടെ അവശിഷ്ടങ്ങൾ അവിടെ കണ്ടെത്താൻ കഴിഞ്ഞിരുന്നുവെന്ന് ഇവർ റിപ്പോർട്ട് ചെയ്തു. ഈ ദേവാലയങ്ങൾ ഏതാണ്ട് അഞ്ചോ ആറോ നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ടവയാണ്. പിന്നീട് നടന്ന പഠനങ്ങളിൽ ഈ ആശ്രമം ഒൻപതോ പത്തോ നൂറ്റാണ്ടിൽ  കണ്ടെത്താൻ കഴിഞ്ഞു.

2007-ൽ കണ്ടെത്തിയ ഒരു ചെറിയ ചുണ്ണാമ്പു കല്ലിൽ നിർമ്മിച്ച ഈ ആശ്രമത്തിന് അതിന്റെ സ്ഥാപകനായ ജിയോർജിയുടെ പേര് നൽകി. ഒരു തൂണു പോലെ നിലകൊള്ളുന്ന ഈ ആശ്രമം ജീവന്റെ ശിലയായും കുരിശിന്റെ പ്രതീകമായും ഒക്കെ ആളുകൾ വിശ്വസിച്ചുപോരുന്നു. 1990-കളുടെ മധ്യത്തിലാണ് മലമുകളിലുള്ള സന്യാസജീവിതം കൂടുതൽ നവീകരണത്തിലേയ്ക് കടന്നുവരുന്നത്. തുടര്‍ന്ന് ഈ ആശ്രമം നവീകരിക്കുകയും ഇവിടേയ്ക്ക് എത്തിപ്പെടുവാന്‍ ഗോവണികള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നിരുന്നാല്‍ തന്നെയും എവിടേയ്ക്ക് എത്തിപ്പെടുക പ്രയാസകരമായ ഒരു കാര്യമാണ്.