ധ്യാനത്തിലായിരിക്കുന്ന ബിഷപ്പുമാര്‍ക്കായി പ്രാര്‍ത്ഥിച്ച് അമേരിക്കന്‍ ജനത 

ഫ്രാന്‍സിസ് പാപ്പായുടെ നിര്‍ദ്ദേശപ്രകാരം ധ്യാനത്തിനായി സമയം കണ്ടെത്തിയ ബിഷപ്പുമാര്‍ക്ക് പ്രാര്‍ത്ഥനയിലൂടെ പിന്തുണയേകി അമേരിക്കന്‍ വിശ്വാസികള്‍.

അമേരിക്കയിലെ എമ്മാവുഡ് പാര്‍ക്കിലെ സെന്റ് മദര്‍ തിയോഡോര്‍ ഗറിന്‍ ഇടവകയിലെ എഴുപതോളം ആളുകളാണ് ജനുവരി മൂന്നാം തീയതി പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്. ഇത് ഒരു ദിവസം കൊണ്ട് തീരുന്ന ഒന്നല്ല എന്നും ധ്യാനം തീരുന്നത് വരെയും തുടര്‍ന്നും പ്രാര്‍ത്ഥിക്കും എന്നും അവര്‍ ഒറ്റയ്ക്കല്ല ഞങ്ങളും ഒപ്പമുണ്ട് എന്നും അറിയിക്കാനായാണ് തങ്ങള്‍ ഈ പ്രാര്‍ത്ഥന നടത്തുന്നതെന്നും അവര്‍ അറിയിച്ചു.

പ്രാര്‍ത്ഥനയിലായിരിക്കുന്ന ബിഷപ്പുമാര്‍ക്കായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലെ ആളുകള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. പല അല്മായസംഘടനകളും ബിഷപ്പുമാരുടെ ധ്യാനദിവസങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു.

ജനുവരി രണ്ട് മുതല്‍ എട്ട് വരെയാണ് ബിഷപ്പുമാരുടെ ധ്യാനം. തിരക്കുകള്‍ക്കിടയിലും പ്രാര്‍ത്ഥിക്കുവാനും ധ്യാനിക്കുവാനും സമയം കണ്ടെത്തണം എന്ന പാപ്പായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മെത്രാന്മാരുടെ ധ്യാനം നടത്തുവാന്‍ തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.