ജര്‍മ്മനിയിയിൽ ദൈവാലയത്തിനു നേരെ അഫ്ഗാൻ അഭയാർത്ഥിയുടെ ആക്രമണം

ജര്‍മ്മനിയിൽ ദൈവാലയത്തിന് നേരെ അഫ്ഗാൻ അഭയാർത്ഥിയുടെ ആക്രമണം.  ത്യൂറിങ്ങൻ സംസ്ഥാനത്തെ നോര്‍ദ്ഹൗസന്‍ പട്ടണത്തിലുള്ള സെന്റ് മേരീസ് പ്രൊട്ടസ്റ്റന്റ് ദൈവാലയത്തിനു നേരെ ഒക്ടോബർ 28, വ്യാഴാഴ്ചയാണ് ആക്രമണം നടത്തിയത്. ദൈവാലയത്തില്‍ അതിക്രമിച്ചു കയറുകയും തിരുസ്വരൂപങ്ങളും ദേവാലയ ഉപകരണങ്ങളും നശിപ്പിക്കുകയുമായിരുന്നു.

പള്ളിയില്‍ സ്ഥാപിച്ചിരുന്ന ക്രൂശിതരൂപം അക്രമി വലിച്ചു താഴെയിടുകയും ബെഞ്ചുകളും ജനാലകളും തകര്‍ക്കുകയും ചെയ്തു. വലിയ ശബ്ദകോലാഹലം കേട്ട് പള്ളിയിലെത്തിയ വിശ്വാസികളും വികാരിയും കൂടി അക്രമിയെ പോലീസില്‍ ഏല്‍പ്പിച്ചു.

ആക്രമണത്തെ ചോദ്യം ചെയ്തപ്പോള്‍, തന്റെ ഇസ്ളാമിക മത തത്വങ്ങള്‍ ഉപയോഗിച്ച് ന്യായീകരിക്കുകയാണ് ചെയ്തതെന്ന് ജര്‍മ്മന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ വിശ്വാസം തെറ്റായതുകൊണ്ടാണ് താനിതു ചെയ്തതെന്നാണ് ഇദ്ദേഹം പറഞ്ഞു. ആറു വര്‍ഷം മുൻപാണ് ഇയാള്‍ അഭയം തേടി ജര്‍മ്മനിയില്‍ എത്തിയത്.

എട്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് നോര്‍ദ്ഹൗസനിലെ സെന്റ് മേരീസ് പള്ളി. അക്രമി തകര്‍ത്ത ക്രൂശിതരൂപം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഏറെ കലാമൂല്യം കല്പിക്കപ്പെടുന്നതുമായ ഒരു ദാരുശില്പമാണ്. ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റർ മത്തിയാസ് യെൻഡ്രിക്ക് സംഭവത്തെ അപലപിച്ചു. അഫ്ഘാനിസ്ഥാനിൽ നിന്ന് കൂടുതൽ അഭയാർത്ഥികളെ സ്വീകരിക്കരുതെന്ന് ഞാൻ വേനൽക്കാലത്ത് അഭ്യർത്ഥിച്ചതിനു കാരണം അത്തരം പെരുമാറ്റമാണെന്നും അവരിൽ ഭൂരിഭാഗവും നമ്മുടെ സംസ്കാരത്തെ നിരാകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.