സെമിനാരി പരിശീലനം അഭിനയജീവിതത്തിൽ മുതൽക്കൂട്ടായെന്ന് വെളിപ്പെടുത്തി താരം

അഞ്ചു വർഷം ഡൊമിനിക്കൻ സെമിനാരിയിൽ പരിശീലനം നേടാൻ സാധിച്ചത് തന്റെ സിനിമ കരിയറിന് വളരെയേറെ പ്രയോജനപ്രദമായെന്ന് വെളിപ്പെടുത്തി അമേരിക്കൻ നടൻ ഹാരി ലെനിക്സ്. കഴിഞ്ഞ 30 വർഷമായി അഭിനയജീവിതത്തിൽ, ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

സിനിമയിൽ എണ്ണമറ്റ വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. സമൂഹത്തെയും സുഹൃത്തുക്കളെയും കുടുംബത്തെയും സംരക്ഷിക്കാൻ ശ്രമിക്കുന്ന നിരവധി കഥാപാത്രങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ട്. ജനപ്രിയ പരമ്പരയായ ‘ബ്ലാക്ക്‌ലിസ്റ്റ്’ -ൽ വളരെ മികച്ച അഭിനയമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്.

ഒരു വൈദികനായിത്തീരാനുള്ള ആഗ്രഹത്തെ തുടർന്ന് ഡൊമിനിക്കൻ സെമിനാരിയിൽ ചേർന്ന് അഞ്ച് വർഷം പഠിച്ചിരുന്നതായി അദ്ദേഹം തന്നെ വെളിപ്പെടുത്തി. പിന്നീട് പൗരോഹിത്യജീവിതം തന്റെ വഴിയില്ലെന്നു മനസിലാക്കിയ അദ്ദേഹം, സെമിനാരിയിൽ നിന്നും തിരിച്ചുപോന്നു. ഡൊമിനിക്കൻ സെമിനാരിയിലെ പരിശീലനം താൻ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് കൂടുതൽ ആഴം നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

ദൈവശാസ്ത്രത്തിലെ പഠനങ്ങളും സെമിനാരിയിലെ ജീവിതവും വർഷങ്ങളായി അഭിനയിച്ച വൈവിധ്യമാർന്ന കഥാപാത്രങ്ങളെ ഉൾക്കൊള്ളാൻ സഹായിച്ചിട്ടുണ്ട്. ചിക്കാഗോ സ്വദേശിയായ ഹാരി ലെനിക്സ് ഇന്ന് അമേരിക്കയിലെ അറിയപ്പെടുന്ന നടനാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.